ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതില്‍ ഒരു ലക്ഷം രൂപയുടെ ഡിഡി ഇടുക്കി പോലീസ് സുപ്രണ്ട് ഓഫീസില്‍ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ് സുപ്രണ്ട് പി കെ മധുവിനു കൈമാറി ,ചടങ്ങില്‍ എ പി ഉസ്മാന്‍ ,ബാബു ജോസഫ് ,നിക്‌സണ്‍ തോമസ് ,കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി എന്നിവര്‍ സന്നിഹിതരായിരുന്നു . ഇടുക്കി പോലീസ് സുപ്രണ്ട് പണം , എഡിജിപി Pടോമിന്‍ തച്ചങ്കരിക്ക് അയച്ചുകൊടുക്കും.
ചാരിറ്റിയിലൂടെ ആകെ ലഭിച്ചത് 1155 പൗണ്ടായിരുന്നു (104500 ) രൂപ ഇതില്‍ 4500 രൂപ രോഗം മൂലം കഷ്ട്ടപ്പെടുന്ന കട്ടപ്പനയില്‍ താമസിക്കുന്ന കുഞ്ഞുമോന്‍ കൊല്ലംപറമ്പില്‍ എന്നയാള്‍ക്ക് മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാന്‍ കൈമാറി ,സാമൂഹിക പ്രവര്‍ത്തകനായ നിക്‌സണ്‍ തോമസ് ഇവരുടെ വേദന നിറഞ്ഞ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ് ,.എന്നിവരാണ്.