വിദേശം

പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം


കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്റിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ചൈന ഉപയോഗിച്ച് പഴകിയ വിമാനം. ഈ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നു.
2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്. രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചത്.
ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നുമുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി.
കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത് എന്‍ജിന്‍ തകരാര്‍ മൂലമെന്നാണ് പൈലറ്റിന്റെ അവസാന സന്ദേശം നല്‍കുന്ന സൂചന. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച് ഉഗ്ര സ്ഫോടനം ഉണ്ടായി. സെക്കന്റുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സി.സി.ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

യാത്രക്കാരും ജീവനക്കാരുമടക്കം 97 പേരും മരിച്ചപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. 24 കാരനായ മുഹമ്മദ് സുബൈര്‍ ,ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റ് സഫര്‍ മസൂദ് എന്നിവരാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍.
'വിമാനം അപകടത്തില്‍ പെട്ടപ്പോഴാണ് ഞാന്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. എനിക്ക് ചുറ്റിനും തീ ആളി കത്തുന്നുണ്ടായിരുന്നു. മറ്റാരെയും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കരച്ചിലുകള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. പിന്നീട് ഞാന്‍ സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റി കുറച്ച് പ്രകാശം കണ്ട ഭാഗത്തേക്ക് നടക്കാന്‍ ശ്രമിച്ചു. പിന്നെ പുറത്തേക്ക് ചാടുകയാണ് ചെയ്തത്‌'- സുബൈര്‍ ആശുപത്രി കിടക്കയില്‍വെച്ച് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions