വിദേശം

ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി


വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കവര്‍ന്ന ജനപ്രിയ നേതാവാണ്.കൊറോണ പ്രതിരോധത്തിലും ലോകത്തിനു മാതൃകയായിരുന്നു അവര്‍. ഇപ്പോഴിതാ ജസീന്ത പങ്കെടുത്ത ലൈവ് ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭൂചലനം. എന്നാല്‍ പതറാതെ അഭിമുഖം മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി അവര്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ന്യൂസിലന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു. ഭൂചലനം പാര്‍ലമെന്റ് കെട്ടിടത്തേയും കുലുക്കി.

ഈ സമയം ന്യൂസ് ചാനലിനു വേണ്ടി തത്സമയ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി. ഇവിടെ നന്നായി കുലുങ്ങുന്നുണ്ട്, നല്ലൊരു ഭൂമികുലുക്കമാണ്. എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ഇതിനിടെ പ്രധാനമന്ത്രി അവതാരകനോട് പറഞ്ഞു. എന്നാല്‍ ഭൂമികുലുക്കം ഉണ്ടായതിന്റെ പരിഭ്രമമാേ ഭീതിയോ ഒന്നും പ്രധാനമന്ത്രിയുടെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ന്യൂസിലന്‍ഡിന്റെ പ്രധാനമേഖലകളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടമോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വീഡിയോ

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions