വിദേശം

അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്

കോവിഡ് പ്രതിരോധത്തില്‍ ലോകത്തെ അമ്പരപ്പിക്കുകയാണ് ന്യൂസിലന്‍ഡ്. ചികിത്സയിലുള്ള അവസാന രോഗിയേയും ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് ന്യൂസിലന്‍ഡ് ലോകത്തിനു മാതൃകയായിരിക്കുകയാണ്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാതിരുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ അവസാന കോവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത വിവരം പുറത്ത് വിട്ടത്.

ഓക് ലാന്‍ഡിലെ മിഡില്‍മോര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് രാജ്യത്ത് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും ന്യൂസിലന്‍ഡ് തയ്യാറാക്കിയിരുന്നു. പ്രാദേശിക ക്ലിനിക്കുകളില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ആപ്പും ന്യൂസിലന്‍ഡ് പുറത്തിറക്കിയി.

മാര്‍ച്ച്​ 25 നാണ്​ ന്യൂസിലാന്‍ഡില്‍ ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. കര്‍ശന നിയന്ത്രണങ്ങളോടെ അടച്ച രാജ്യാതിര്‍ത്തികളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാന്‍ പോവുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തിലേക്ക് വൈറസ് ബാധ ഇനിയും പകരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാവും ഇളവുകളെന്നും അധികൃതര്‍ വ്യക്തമാക്കി. 1500 പേരിലാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ മരിച്ചിരുന്നു. 21 പേര്‍ കൂടി രാജ്യത്ത് ഇനി കോവിഡ് നിരീക്ഷണത്തിലുണ്ട് .

ലോക്ക്​ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ്​ ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഡേവിഡ്​ ക്ലാര്‍ക്കിനെ ധനകാര്യ സഹമന്ത്രിയായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ തരംതാഴ്​ത്തിയിരുന്നു. രാജ്യത്ത്​ സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കില്‍ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായതിനാലാണ്​ നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞിരുന്നു. ഡേവിഡ്​ ക്ലാര്‍ക്കില്‍ നിന്ന്​ താനും ന്യൂസിലാന്‍ഡും നല്ല പ്രവര്‍ത്തികളാണ്​ പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ പറഞ്ഞു. കൊറോണ പ്രതിരോധത്തിലും ലോകത്തിനു മാതൃകയായിരുന്നു ജസീന്ദ.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions