വിജയകരമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎയുടെ സംഗീതനിശ വരുന്നു. ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറി ലൂബി മാത്യൂസുമായി ( Mob: 07886 263726) ബന്ധപ്പെടണം എന്ന് .യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു
നേരത്തെ യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ വീഡിയോ പുരാതനപ്പാട്ട് ചലഞ്ച് മത്സരത്തിന് ലഭിച്ചത് ആവേശപൂര്‍ണ്ണമായ പ്രതികരണം ആയിരുന്നു. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസമായ മെയ് 22 നാണ് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത്. മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയമാണ് 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പുരാതനപ്പാട്ട് മത്സരത്തിന് പ്രേരണയായത്. ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ആചാരങ്ങളും വിളിച്ചോതുന്ന പുരാതനപ്പാട്ടുകള്‍ പുതിയ തലമുറയ്ക്കും പരിചിതമാക്കുക എന്നത് ഈ മത്സരത്തിന്റെ ഒരു ലക്ഷ്യമായിരുന്നു.
മലയാളം എഴുതാനും വായിക്കാനുമറിയാത്ത കൊച്ചു കുട്ടികള്‍ പോലും വളരെ സ്പഷ്ടമായും സ്ഫുടമായും പുരാതനപ്പാട്ടുകള്‍ ആലപിക്കുന്നത് സമുദായ സ്നേഹം മക്കളിലേക്ക് പകര്‍ന്നേകാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ ഉത്തമോദാഹരണമായി.
മത്സരമേറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കുട്ടികള്‍കും അവരെ പ്രോല്‍സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും യുകെകെസിഎ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, വൈസ് പ്രസിഡന്റ് ബിജി മാങ്കൂട്ടത്തില്‍ , സെക്രട്ടറി ജിജി വരിക്കാശ്ശേരി, ജോയന്റ് സെക്രട്ടറി ലുബി മാത്യൂസ് വെള്ളാപ്പള്ളി, ട്രഷറര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ , ജോയന്റ് ട്രഷറര്‍ എബി ജോണ്‍ കുടിലില്‍ , അഡ്വൈസേഴ്സ് ആയ തോമസ് തൊണ്ണം മാവുങ്കല്‍ , സാജു ലൂക്കോസ് പാണ പറമ്പിന്‍ എന്നിവര്‍ നന്ദി അറിയിച്ചു