ബിസിനസ്‌

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പുതുമയാര്‍ന്ന ഒരു റിയാലിറ്റി ഷോ



കൊച്ചി : കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താന്‍ ഒരുങ്ങുകയാണ്, ദി ക്വസ്‌റ് ഫോര്‍ ദി ബെസ്റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിന്റെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ ഉള്ള ഉദ്യമമാണ് ഈ പരിപാടി. ഈ കൊറോണ കാലത്ത് ഒരു മഹാമാരിക്കെതിരെ പോരാടുമ്പോഴും വെറുതെ സമയം പാഴാക്കി കളയാതെ ഒരു നവ മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും, ടീം അറൈസിങിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പരിപാടി വെറും ഒരു ടാലന്റ് ഹണ്ട് ഷോ എന്നതിനപ്പുറം കലയെയും പ്രകൃതി ബോധത്തെയും ഒത്തൊരുമിപ്പിച്ച് ഒരു പുതു തരംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്.

ബോബി ഫാന്‍സ്സിന്റെ സഹകരത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ 16 മുതല്‍ 30 വയസ്സു വരെയുള്ള ഏതൊരു മലയാളിക്കും മത്സരിക്കാവുന്നതാണ്. 50 എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കൊറോണ കാലത്ത് സ്വന്തം ജീവിതം മറന്ന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:+91 75940 57594

https://youtu.be/wCrsU-POpA0

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions