പത്തുകല്‍പ്പനകളും ഏഴ് കൂദാശകളും ഹൃദയച്ചുവരുകളില്‍ എഴുതിച്ചേര്‍ത്ത്, ബന്ധങ്ങളേയും സൗഹൃദങ്ങളെയും ഏറെ ഊഷ്മളമായി നിലനിര്‍ത്തുന്നവരാണ് ക്നാനായക്കാര്‍. അതുകൊണ്ടു തന്നെ കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള ഒറ്റപ്പെടലും സാമുഹ്യ അകലം പാലിക്കലുമൊക്കെ ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിക്കുന്നത് ക്നാനായക്കാരെയാവും. കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് കൂട്ടിലെ കളികളെപ്പോലെ പാടാന്‍ അവസരമൊരുക്കുകയാണ് യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി.
യുകെകെസിഎ നടത്തിയ മറ്റ് ലോക്ക് ഡൗണ്‍ ചലഞ്ചുകളായ പുരാതനപ്പാട്ട്, പ്രസംഗ മല്‍സരങ്ങളുടെ അലകള്‍ അവസാനിക്കുന്നതിനു മുമ്പാണ് ലോക്ക് ഡൗണ്‍ സംഗീതനിശ യുകെകെസിഎ ഒരുക്കുന്നത്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ യുകെയിലെ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും പരസ്പ്പരം കാണാനും, സംവദിക്കാനും, ഗാനങ്ങളാലപിക്കാനുമാവുന്ന രീതിയിലാണ് യുകെകെസിഎ Zoom സംഗീത നിശയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. ഓര്‍മ്മയില്‍ എന്നും ഓമനിക്കാനൊരു സംഗീതനിശയായി യുകെയിലെ ക്നാനായ ഗായകര്‍ക്ക് ഇത് മാറുമെന്നതില്‍ സംശയമില്ല.
ജൂണ്‍ 7 ഞായറാഴ്ച്ച നടക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി യുകെകെസിഎ ജോയന്റ് സെക്രട്ടറി ലൂബി മാത്യൂസിനെ ബന്ധപ്പെടേണ്ടതാണ്.ph: 07886263726