അസോസിയേഷന്‍

യു കെ ക്നാനായ മാട്രിമോണിയല്‍ - പുത്തന്‍ ചുവടുവയ്പ്പുമായി യുകെകെസിഎ

ക്‌നാനായ സമുദായത്തിന്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങള്‍ക്ക് കരുത്തേകാനായി യുകെയിലെ ക്നാനായക്കാരുടെ സംഘടനയായ യുകെകെസിഎ ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കള്‍ക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കുടിയേറ്റത്തിന്റെ കുലപതിയായ ക്നായിത്തോമായുടെ മക്കള്‍ അസംഖ്യം ലോകരാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ചപ്പോഴും അവരെ തനിമയില്‍ പുലരുന്ന ഒരു ജനതയായി എന്നും വേറിട്ട് നിര്‍ത്തിയത് സ്വവംശ വിവാഹ നിഷ്ഠയാണ്. സ്വവംശ വിവാഹ നിഷ്ഠ ക്നാനായ സമുദായത്തിന്റെ തായ് വേരാണെന്നും തലമുറകളായി കൈമാറി വരുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും അന്യം നില്‍ക്കാതെ കാക്കേണ്ടത് ഓരോ സമുദായാംഗത്തിന്റെയും കടമയാണെന്നതും യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയുടെ ഈ പുതിയ കാല്‍വയ്പ്പിന് ചാരുതയേകുന്നു.

യുകെയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്നാനായ വിവാഹങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് യുകെക്നാനായ മാട്രിമോണിയല്‍ പിറവിയെടുക്കുന്നത്. 2020 ജൂലൈ നാലാം തിയതി ശനിയാഴ്ച യുകെ ക്നാനായ മാട്രിമോണിയല്‍ ഔദ്യോഗികമായി ആഗോള ക്നാനായ ജനതയ്ക്കായി സമര്‍പ്പിക്കും .


  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions