വിദേശം

അവസാന രോഗിയുടെയും ക്വാറന്റൈന്‍ കഴിഞ്ഞു; കോവിഡിനു ന്യൂസിലന്‍ഡ്‌ പൂട്ട്


വെല്ലിങ്ടണ്‍: അവസാന കോവിഡ് രോഗിയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായതോടെ ന്യൂസിലന്‍ഡില്‍ സജീവ കോവിഡ് രോഗികളില്ല. 48 മണിക്കൂറായി രോഗഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തായാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. "ഫെബ്രുവരി 28 ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമായി തുടരും." - അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് 50 വയസ്സിനടുത്തുള്ള ഒരു സ്ത്രീയാണെന്നാണ് വിവരം. ഓക്ക്‌ലാന്‍ഡിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് ഒരു സജ്ജീവ കേസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതില്‍ ന്യൂസിലാന്‍ഡ് പ്രശംസ നേടിയിരുന്നു. ഏഴ് ആഴചയായി തുടര്‍ന്ന ലോക്ക് ഡൗണ്‍ വൈറസ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് പിന്‍വലിച്ചത്.

ലോക്ക്​ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ്​ ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഡേവിഡ്​ ക്ലാര്‍ക്കിനെ ധനകാര്യ സഹമന്ത്രിയായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ തരംതാഴ്​ത്തിയിരുന്നു. രാജ്യത്ത്​ സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കില്‍ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായതിനാലാണ്​ നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞിരുന്നു. ഡേവിഡ്​ ക്ലാര്‍ക്കില്‍ നിന്ന്​ താനും ന്യൂസിലാന്‍ഡും നല്ല പ്രവര്‍ത്തികളാണ്​ പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ പറഞ്ഞു. കൊറോണ പ്രതിരോധത്തിലും ലോകത്തിനു മാതൃകയായിരുന്നു ജസീന്ദ.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions