മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം - 2 എന്ന സൈബര്‍ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂണ്‍ 10 മുതല്‍ 17 വരെ. കൊറോണ ലോകം എന്ന സൈബര്‍ മീറ്റ് ഒന്നിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പത്താം തിയതി മുതല്‍ പതിനേഴാം തിയതി വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ ആസ്‌ട്രേലിയ , യുകെ , ഇന്ത്യ എന്നിവടങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബോധനങ്ങള്‍ നടത്തുന്നു .
കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനത്തിന് ഊര്‍ജവും ഉണര്‍വും കൊടുത്തുകൊണ്ടിരിക്കുന്ന എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനും ആയ എം എന്‍ കാരശ്ശേരിയുടെ പ്രഭാഷണത്തോടെ പ്രോഗ്രാം ആരംഭിക്കും. തുടര്‍ന്ന് നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ആരിഫ് ഹുസ്സൈന്‍ , യുകെയിലെ റഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടന്‍ ലബോറട്ടറിയിലെ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രാജീവ് പാട്ടത്തില്‍, യുകെയിലെ സാംസ്‌കാരികവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ടിവി അവതാരകയായ സിന്ധു എസ് കുമാര്‍, ശാസ്‍ത്ര പ്രചാരകനും നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ജിനേഷ് പി എസ് , യുകെയിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കലാ സാംസകാരിക രംഗത്തെ നിത്യ സാന്നിത്യവും ആയകനേഷ്യസ് അത്തിപ്പൊഴിയില്‍ , സാമൂഹ്യ പ്രവര്‍ത്തകനും യുകെയിലെ സാംസ്‌കാരിക വേദികളില്‍ നിറസാന്നിത്യവുമായ അജിത് പാലിയത്ത്, നിരവധി ശാസ്ത സ്വതന്ത്ര പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ വിഷ്ണു മോഹന്‍ എന്നിവര്‍ ഫേസ് ബുക്ക് ലൈവില്‍ വരുന്നു.
കഴിഞ്ഞമാസം വിജയകരമായി നടന്ന സൈബര്‍ മീറ്റില്‍ നടനും നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയും , ഗാന്ധിയൂണിവേഴ്സിറ്റി പി ആര്‍ഒ ആയി പ്രവര്‍ത്തിച്ച ജെയിംസ് ജോസഫ്, ബ്രാഡ്‌ലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയ ഡോ. തോമസ് പാലാക്കല്‍ എന്നിവര്‍ അമേരിക്കയില്‍ നിന്നും പ്രഭാഷണം നടത്തിയപ്പോള്‍
ഐര്‍ലാന്‍ഡില്‍ നാനോ സൈന്റിസ്റ്ഉം , ലോക പ്രശസ്തനും ആയ ഡോ. സുരേഷ് സി പിള്ള , യുകെയില്‍ റിസേര്‍ച് അസ്സോസിയേറ്റ് ആയ ഡോ ജോഷി ജോസ്, എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രസിഡന്റ ആയ ജോബി ജോസഫ് എന്നിവര്‍ യുകെയില്‍ നിന്നും മനോരോഗ വിദഗ്ധനായ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്ത്യയില്‍ നിന്നും പ്രഭാഷണം നടത്തി. എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ യു ട്യുബ് ചാനലില്‍ ഇവരുടെ പ്രഭാഷണങ്ങള്‍ കാണാവുന്നതാണ് .
കോവിഡ് മൂലം മനുഷ്യസമൂഹത്തിനുണ്ടായതും ഉണ്ടാകുന്നതുമായ വിവിധ പ്രശ്നങ്ങളെ കുറിച്ച് വിദഗ്ദ്ധരും പ്രമുഖരും ആയവരെ ശ്രവിക്കുന്നതിനും ഒപ്പം എം എന്‍ കാരശേരിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും അവസരം ഒരുക്കുന്നു . ലൈവ് എല്ലാ ദിവസവും യുകെ സമയം വൈകിട്ട് നാലിനും ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മുപ്പതിനും ആണ് .
പ്രോഗ്രാം കാണുന്നതിനുള്ള ലിങ്ക് ചുവടെ :
https://www.facebook.com/groups/2107733202814208/