അസോസിയേഷന്‍

പുതുമഴയായി പെയ്തിറങ്ങി ക്നാനായ സംഗീതനിശ; ലോക്ക്ഡൗണിലെ മൂന്നാം പരിപാടിക്കും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

ലോക്ക്ഡൗണ്‍ കാലത്ത് യുകെകെസിഎ അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. യുകെയിലെ ഏറ്റവും അധികം ക്നാനായ ഗായകര്‍ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകര്‍ക്ക് സമ്മാനിച്ചത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ . ഈസ്റ്റ് ലണ്ടന്‍ മുതല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് വരെയുള്ള യുകെകെസിഎ യൂണിറ്റുകളില്‍ നിന്ന് സംഗീതനിശയില്‍ പങ്കെടുത്തത് തെരെഞ്ഞെടുക്കപ്പെട്ട നാല്‍പ്പതോളം പേര്‍.

കൂടാരയോഗങ്ങളിലും വി: കുര്‍ബാനകളിലും ക്നാനായ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്ന അനുഗ്രഹീത ഗായകര്‍ക്ക് വളരെ നാളുകള്‍ക്കു ശേഷം പാടാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ പൂക്കളില്‍ നിന്നും പൂക്കളിലേക്ക് പാറിപ്പറക്കുന്ന പൂമ്പാറ്റകളെപ്പോലെ പോലെ സന്തോഷഭരിതരായി ദുരിതകാലം മറന്നു.

ക്നാനായ സഹോദരങ്ങള്‍ നേരില്‍ കണ്ടും പ്രോല്‍സാഹിപ്പിച്ചും അഭിനന്ദിച്ചും പാട്ടുകള്‍ പാടിയപ്പോള്‍ കടന്ന് പോയത് നീണ്ട അഞ്ചു മണിക്കൂറുകള്‍. തുടക്കം മുതല്‍ അവസാനം വരെ ഒരു ചെറിയ പരാതി പോലുമില്ലാതെ, പാട്ടുകള്‍ തമ്മില്‍ അല്പ്പം പോലും ഇട വേളയില്ലാതെ, അതി മനോഹരമായി സംഗീതനിശ നിയന്ത്രിച്ച യുകെകെസിഎ ജോയന്റ് സെക്രട്ടറി ലൂബി മാത്യൂസ് വെള്ളാപ്പള്ളിയെ പങ്കെടുത്ത ഗായകര്‍ പ്രശംസിക്കാന്‍ മത്സരിച്ചത് ഏറെ ശ്രദ്ധേയമായി. സംഗീതനിശ ഉത്ഘാടനം ചെയ്യാനെത്തിയ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷന്‍ ചാപ്ലയന്‍ ഫാ: ഷന്‍ജു കൊച്ചുപറമ്പില്‍ ക്രൈസ്തവ ഭക്തിഗാനമാലപിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചത് പരിപാടിക്ക് നല്ലൊരു തുടക്കമായി.

ബ്രന്‍മാവ്, കാര്‍ഡിഫ് & ന്യൂപോര്‍ട്ട് യൂണിറ്റ് ഭാരവാഹി കൂടിയായ റ്റിജോയാണ് സംഗീത നിശയുടെ സാങ്കേതിക സഹായങ്ങള്‍ നിര്‍വഹിച്ചത്. യുകെകെസിഎ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് ആശംസാപ്രസംഗത്തില്‍ ഈ സംഗീത കൂട്ടായ്മ യുകെയിലെ ക്നാനായക്കാര്‍ക്ക് അഭിമാനമേകുന്ന ഒരു കൂട്ടായ്മയായി വളരട്ടെ എന്ന് ആശംസിച്ചു. യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി സ്വാഗതവും, വൈസ് പ്രസിഡന്റ് ബിജി മാങ്കൂട്ടത്തില്‍ നന്ദിയും പറഞ്ഞു.

ആഗോള ക്നാനായ ജനതയ്ക്കായി ഈ സംഗീതനിശ വരും ദിനങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നതാണ്.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions