വിദേശം

കോവിഡ് പ്രതിസന്ധി; ഇന്ത്യാക്കാരടക്കം 600 പൈലറ്റുമാരെ എമിറേറ്റ്‌സ് പിരിച്ചുവിട്ടു


ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം എമിറേറ്റ്‌സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സില്‍ നിന്ന്‌ പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി. നേരത്തെ മെയ് 31ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് ഇപ്പോള്‍ ജോലി 600 പേരെന്ന് എമിറേറ്റ്‌സ് വ്യത്തങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ് എ 380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി സാധ്യമായ എല്ലാ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും നിര്‍ഭാഗ്യവശാല്‍, ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ചില ആളുകളോട് വിടപറയണം എന്ന നിഗമനത്തിലാണെത്തിയതെന്നും വക്താക്കളിലൊരാള്‍ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions