സ്മൃതികളിലെന്നും ഓ എന്‍ വി' ഞായറാഴ്ച്ച 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ ഓ എന്‍ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥിയായി ഭാവസാന്ദ്ര ഗായകന്‍ ജി വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ഒത്തുചേരുന്നു
ഒരു കാലത്തിന്റെ ഓര്‍മ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്‌നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് 'ഓ എന്‍ വി' എന്ന മൂന്നക്ഷരങ്ങള്‍. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര ..
'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരു മുറ്റത്തെത്തുവാന്‍ മോഹം'
ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു വിസ്മയവും, സ്ഫുടം ചെയ്‌തെടുത്ത ഭാവ സാന്ദ്രതകള്‍ സംവദിക്കുന്ന ഒരു മഹാത്ഭുതവുമാണെന്നു തെളിയിച്ചു കൊണ്ടിരുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷക്കുണ്ടായിരുന്നുള്ളു. ആ മഹാനുഭാവന്റെ നഷ്ടത്തിന്റെ നാല് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ എണ്‍പത്തി ഒന്‍പതാം ജന്‍മ്മദിനമായിരുന്നു കഴിഞ്ഞ മെയ് ഇരുപത്തി ഏഴാം തിയതി.
കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക് ലൈവ് ക്യാമ്പയിനായ വീ ഷാല്‍ ഓവര്‍ കം (WE SHALL OVERCOME )ലൂടെ അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓ എന്‍ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും മുഖ്യ അതിഥിയായി ഭാവ സാന്ദ്ര ഗായകന്‍ G വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ഒന്നു ചേരുന്നു. ജൂണ്‍ പതിനാലാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് മഹാനായ കവിയുടെ സ്മരണകളിലൂടെ 'സ്മൃതികളിലെന്നും ഓ എന്‍ വി'എന്ന ലൈവ് പരിപാടി അവതരിപ്പിക്കുന്നു.
ഓ എന്‍ വി കുറുപ്പിന്റെ മകനും ഗായകനുമായ രാജീവ് ONV യും കൊച്ചുമകളും മികച്ച നര്‍ത്തകിയും യുകെയില്‍ താമസിക്കുന്ന ആമി ജയകൃഷ്ണനും ചേര്‍ന്നവതരിപ്പിക്കുന്ന ഈ ലൈവ് പരിപാടിയില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങളായ ഗായിക അപര്‍ണ രാജീവ് , DR മായാദേവി കുറുപ്പ്, Dr ജയകൃഷ്ണന്‍, Dr പ്രണവ്, സുമിത ജയകൃഷ്ണന്‍ എന്നിവരോടൊപ്പം മലയാളത്തിന്റെ ഭാവ സാന്ദ്ര ഗായകന്‍ G വേണുഗോപാല്‍ മുഖ്യ അതിഥിയായി എത്തുന്നു .
ഈ പരിപാടിയില്‍ ഓഎന്‍വി യെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം രചിച്ച ഗാനങ്ങള്‍ യുകെയിലെ അറിയപ്പെടുന്ന ഗായകരായ Dr സേതു വാര്യര്‍, രാജേഷ് രാമന്‍, സ്മൃതി സതീഷ്, Dr കിഷോര്‍ വാര്യര്‍, അലീന സജീഷ് തുടങ്ങിയര്‍ ആലപിക്കുന്നു