ബിസിനസ്‌

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്


കോഴിക്കോട്: നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. കാക്കൂര്‍ പഞ്ചായത്ത് പിസി പാലം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സഹോദരന്മാരുമായ അഭിനന്ദ്, സായന്ത് എന്നിവരുടെ വീട്ടിലേക്കാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ടെലിവിഷന്‍ സെറ്റ് എത്തിച്ചത്. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ സ്വന്തമായി ടെലിവിഷന്‍ ഇല്ലാത്തതുകൊണ്ട് പഠനം പ്രതിസന്ധിയിലാകുമോ എന്ന ഉല്‍ക്കണ്ഠയിലായിരുന്നു കുടുംബം.

പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഐ പി രാജേഷ് എന്നിവര്‍ ടെലിവിഷന്‍ കൈമാറി. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹെഡ് ആയ ലിഞ്ജു എസ്തപ്പാന്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് മുഖേന അര്‍ഹതപ്പെട്ടവര്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നു. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇനിയും ഇത്തരത്തില്‍ ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions