വിദേശം

ആംസ്റ്റര്‍ഡാമില്‍ ഗാന്ധി പ്രതിമ ആക്രമിച്ചു 'വംശവെറിയന്‍' എന്ന് എഴുതിച്ചേര്‍ത്തു


ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഗ്രാഫിറ്റിയും സ്പ്രേയും പെയ്ന്റും ഉപയോഗിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ലോക വ്യാപകമായി പലരുടെയും പ്രതിമകള്‍ തകര്‍ത്തിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തതും അത്തരത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചുവന്ന പെയിന്റ് ഒഴിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ച് പ്രതിമയ്ക്കുമേല്‍ 'വംശവെറിയന്‍' എന്ന് എഴുതിയിട്ടുമുണ്ടെന്ന് ഡച്ച് ദിനപത്രമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 1990 ഓക്ടോബര്‍ രണ്ടിന് 121-ാം ജന്മദിനത്തിലാണ് ആംസ്റ്റര്‍ഡാമിലെ ചര്‍ച്ചിലാനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.

സംഭവത്തില്‍ വിശദമായ അന്വേണം നടത്തി വസ്തുത പുറത്തുകൊണ്ടുവരുമെന്ന് ആംസ്റ്റര്‍
ഡാം ഡെപ്യൂട്ടി മേയര്‍ റട്ട്ഗര്‍ വാസ്സിന്‍ക് പറഞ്ഞു.

ബ്രിട്ടനിലെ ലെസ്റ്ററിലുള്ള ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്ര പിതാവായ ഗാന്ധി ഫാസിസ്റ്റും വെശവെറിയനുമാണെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിനു പിന്നാലെ ലണ്ടനിലെ ഗാന്ധി പ്രതിമക്കടക്കം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions