അസോസിയേഷന്‍

ഗ്രാമര്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്ന്; യുക്മ Y6 ചലഞ്ച് 2020 പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍; രക്ഷിതാക്കള്‍ക്കായുള്ള അവസാന വെബ് സെമിനാര്‍ നാളെ

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പരീക്ഷകളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്.

തികച്ചും പ്രൊഫഷണല്‍ രീതിയില്‍ തന്നെയാണ് വെബ് സെമിനാറും പരീക്ഷകളും വിഭാവനം ചെയ്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാന്‍ ഇത് സഹായകരമായിരിക്കും.

മത്സര പരീക്ഷകള്‍ക്ക് മുന്നോടിയായി, പങ്കെടുക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരു വെബ് സെമിനാര്‍ യുക്മ സംഘടിപ്പിച്ചിരുന്നു. ജൂണ്‍ ആറാംതീയതി രണ്ടു സെഷനുകളായി നടന്ന സെമിനാറില്‍ നൂറുകണക്കിന് മാതാപിതാക്കള്‍ ആണ് പങ്കെടുത്തത്. ഇനിയും പങ്കെടുക്കാന്‍ സാധിക്കാത്ത നിരവധി രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് നാളെ ജൂണ്‍ 27 ശനിയാഴ്ച 12 മണിക്ക് മറ്റൊരു വെബ്സെമിനാര്‍ കൂടി സംഘടിപ്പിക്കുകയാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവര്‍ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അവസാന തീയ്യതിയായ ഇന്നു (26/6/20) തന്നെ www.uukma11plus.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടര്‍ വേവ്‌സ് ന്റെ ബിജു ആര്‍ പിള്ളയാണ് വെബ് സെമിനാര്‍ നയിക്കുന്നത്. മലയാളമനോരമ ഹൊറൈസണ്‍ വെബ് സെമിനാര്‍ പോലുള്ള നിരവധി ശ്രദ്ധേയമായ പരിപാടികള്‍ നിയന്ത്രിച്ചിട്ടുള്ള പരിശീലകനാണ് ബിജു ആര്‍ പിള്ള. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന്, ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് യുക്മ ദേശീയ - റീജിയണല്‍ ഭരണ സമിതികള്‍ അഭ്യര്‍ത്ഥിക്കുന്നു.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions