ശ്രീരാമന്‍ ശരിക്കും നേപ്പാളിയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി; ഹാലിളകി ബിജെപി
കാണ്മണ്ഡു: സമീപ കാലത്തു ചൈനക്കൊപ്പം ചേര്‍ന്ന് ഇന്ത്യാ വിരുദ്ധ നീക്കം നടത്തുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ കെപി ഷര്‍മാ ഒലി ശ്രീരാമനെയും 'സ്വന്തമാക്കി.' ശ്രീരാമന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യ ഇന്ത്യയില്‍ അല്ലെന്നും അത് നേപ്പാളിലാണെന്നും ഒലി പറഞ്ഞത് വിവാദമായിരിക്കുകയാണ്. ദക്ഷിണ നേപ്പാളിലെ തോറിയില്‍ ആണ് രാമന്‍ ജനിച്ചത് എന്നും അവിടെയാണ് യഥാര്‍ത്ഥ അയോധ്യയെന്നും ഒലി പറയുന്നു. ഇന്ത്യയില്‍ രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കം ഉണ്ടെങ്കിലും നേപ്പാളിന് അക്കാര്യത്തില്‍ സംശയം ഇല്ലാത്തത് അതുകൊണ്ടാണെന്നും ഒലി പറഞ്ഞു.
കാഠ്മണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ നേപ്പാളി കവി ഭാനുഭക്തയുടെ ജന്മ വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. നേപ്പാള്‍ സാംസ്‌ക്കാരിക കയ്യേറ്റത്തിന്റെ ഇരകളാണെന്നും അതിന്റെ ഇപ്പോഴത്തെ ചരിത്രം കൃത്രിമമായി ചമയ്ക്കപ്പെട്ടത് ആണെന്നും ഒലി പറഞ്ഞു. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലെ ബിര്‍ഗുഞ്ജിന് പശ്ചിമ ഭാഗത്ത് കിടക്കുന്ന തോറിയിലാണ്. എന്നാല്‍ ഇന്ത്യ അവകാശപ്പെടുന്നത് ശ്രീരാമന്റെ ജന്മദേശം ഇന്ത്യയില്‍ ആണെന്നാണ്. അത് ശരിയല്ലെന്നും ഒലി പറയുന്നു.
സീതാദേവി വിവാഹം കഴിച്ചത് ഇന്ത്യയിലെ രാമനെയാണെന്നാണ് നേപ്പാളികളും വിശ്വസിക്കുന്നത്. എന്നാല്‍ ശരിയായ വാര്‍ത്താ വിനിമയ ബന്ധങ്ങളോ ഗതാഗത സംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് ഇത്രയും ദൂരത്തിലുള്ള വധൂവരന്മാര്‍ തമ്മില്‍ വിവാഹം കഴിക്കാനുള്ള സാധ്യത കാണില്ലെന്നും ഒലി പറയുന്നു. അതുകൊണ്ട് ശ്രീരാമന്‍ ജനിച്ചതും നേപ്പാളിലാണ്. ബിര്‍ഗുഞ്ചിന് സമീപത്തെ തോറിയിലാണ് യഥാര്‍ത്ഥ അയോദ്ധ്യ. അയോദ്ധ്യയുടെ കാര്യത്തില്‍ ഇന്ത്യയില്‍ തര്‍ക്കം ഉണ്ടാകാന്‍ കാരണവും നേപ്പാളികള്‍ക്ക് ഇക്കാര്യത്തില്‍ സംശയം ഇല്ലാത്തിതിനും കാരണം ഇതാണ്.
ദശരഥ മഹാരാജാവ് നേപ്പാളിലെ രാജാവായിരുന്നു. ആണ്‍കുട്ടികള്‍ ഉണ്ടാകാന്‍ യാഗം നടത്തിയത് ഇവിടെയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും ശ്രീരാമന്‍ നേപ്പാളില്‍ ജനിച്ചു. നിര്‍ഭാഗ്യവശാല്‍ അത്രയും സമ്പന്നമായ പാരമ്പര്യം നേപ്പാളിന് നില നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം. 1814 ല്‍ പടിഞ്ഞാറന്‍ നേപ്പാളിലെ താന്‍ഹുവില്‍ ജനിച്ച ഭാനുഭക്തയാണ് നേപ്പാളി ഭാഷയിലേക്ക് വാല്‍മീകി രാമായണം തര്‍ജ്ജിമ ചെയ്തത്. വാല്‍മീകിയുടെ ആശ്രമവും നേപ്പാളിലാണെന്നു ഒലി പറയുന്നു.
അതേസമയം, ഒലിക്കെതിരേ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ജനങ്ങളുടെ വിശ്വാസത്തില്‍ കയറി കളിക്കാറുണ്ട്. എന്നാല്‍ ആ രീതിയില്‍ നേപ്പാളിലെ കമ്യൂണിസ്റ്റുകള്‍ കളിച്ചാല്‍ സമ്മതിക്കില്ലെന്ന് ബിജെപി പറയുന്നു.
ഉത്തരാഖണ്ഡിലെ ധര്‍ചുലയെയും ലിപുലേഖ പാസ്സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ നീണ്ട പാത മെയ് 8 ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തശേഷം നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് കൂടിയാണ് പാതയെന്ന് നേപ്പാളിന്റെ വാദം ഇന്ത്യ തള്ളിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് നിര്‍ണ്ണായകമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ അടുത്തിടെ പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടത്തിനെതിരേയും ഇന്ത്യ രംഗത്ത് വന്നിരുന്നു. ഒലിക്കെതിരെ പാര്‍ട്ടിയില്‍ കലാപം ഉണ്ടായ സമയത്താണ്