അസോസിയേഷന്‍

യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ല്‍ സംഗീതാസ്വാദകരെ ആവേശ കൊടുമുടിയിലെത്തിച്ച് ബര്‍മിംഗ്ഹാമിന്റെ ഫ്രയ സാജു

കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഴകിന്റെ സ്വര വസന്തം തീര്‍ത്തത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഫ്രയ സാജു എന്ന കൊച്ച് മിടുക്കി. സ്‌നേഹ പ്രതീകം എന്ന ഭക്തി ഗാന ആല്‍ബത്തിലെ A J ജോസഫ് സംഗീതം നല്‍കി സുജാത പാടിയഏറെ മനോഹരമായ 'അലകടലും കുളിരലയും' എന്ന ഗാനം വയലിനില്‍ വായിച്ച് തുടങ്ങിയ ഷോ ആദ്യ ഗാനത്തോടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു. ഫ്രയയ്ക്ക് രൂപത ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഈ ഗാനത്തെ തുടര്‍ന്ന് മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രം ഉയിരെ - യിലെ 'നീ മുകിലോ' എന്ന് തുടങ്ങുന്ന ഗാനം വായിച്ച ഫ്രയ പ്രേക്ഷകരെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റി. ആറാമത്തെ വയസ്സില്‍ വയലിന്‍ പഠിച്ച് തുടങ്ങിയ ഫ്രയ അടുത്തതായി വായിച്ചത് തമിഴിലെ അതി പ്രശസ്തമായ 'ചിന്ന ചിന്ന ആശൈ എന്ന് തുടങ്ങുന്ന ഗാനമാണ്.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ അതി സുന്ദര ഗാനങ്ങള്‍ വയലിനിലും പിയാനോയിലും ആലപിച്ച ഫ്രയ ആസ്വാദക ഹൃദയങ്ങളില്‍ ഇടം പിടിച്ചുവെന്നുള്ളതിന്റെ തെളിവായിരുന്നു

ലൈവില്‍ വന്ന കമന്റുകള്‍. ലൂയിസ് ഫോണ്‍സി എന്ന പ്യൂര്‍ട്ടോറിക്കന്‍ ഗായകന്റെ 2017 ല്‍ പുറത്തിറങ്ങിയ 'വിദ' എന്ന ആല്‍ബത്തിലെ 'ഡെസ്പസീതോ' എന്ന സ്പാനീഷ് ഗാനം ഫ്രയ വയലിനില്‍ ആലപിച്ചത് പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു.

രൂപത ബൈബിള്‍ കലോത്സവത്തില്‍ പിയാനോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത 'Shout to the Lord' എന്ന ഇംഗ്‌ളീഷ് ഗാനവുമായാണ് ഫ്രയ പിയാനോയിലെ തന്റെ മനം മയക്കുന്ന പ്രകടനം ആരംഭിച്ചത്. 'കണ്ണേ കലൈമാനേ' എന്ന യേശുദാസ് പാടിയ തമിഴ് ഗാനം കൂടി പിയാനോയില്‍ വായിച്ച ഫ്രയ താന്‍ വയലിനിലും പിയാനോയിലും ഒരു പോലെ മിടുക്കിയാണെന്ന് തെളിയിക്കുകയായിരുന്നു.

'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവില്‍ വന്ന ഫ്രയയുടെ മാതാപിതാക്കള്‍ സാജുവും ആശയും ഫ്രയയുടെ ഇളയ സഹോദരന്‍ ഫ്‌ളെവിനും ആസ്വാദകരുടെ സ്‌നേഹപൂര്‍ണ്ണമായ പ്രതികരണങ്ങള്‍ക്കും പിന്തുണക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. 'Let's Break It Together' ആസ്വാദകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ഫ്രയ ആരാധന എന്ന ഹിന്ദി ചിത്രത്തിലെ എവര്‍ഗ്രീന്‍ ഗാനമായ 'മേരേ സപ്‌നോം കി റാണി' എന്ന ഗാനം വയലിനില്‍ വായിച്ച് കൊണ്ട് ഷോ അവസാനിപ്പിക്കുമ്പോള്‍, ഷോ കുറച്ച് സമയം കൂടി തുടരണമെന്ന് നിരവധി പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഷോയില്‍ ഫ്രയയ്ക്ക് കൂട്ടായി വന്ന ബര്‍മിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷനിലെ ജീന റോസ് അവതാരകയുടെ റോളില്‍ തിളങ്ങി നിന്നുകൊണ്ട് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി.

പഠനത്തിലും സംഗീതത്തിലും തിളങ്ങുന്ന ഫ്രയ സാജു എന്ന കലാപ്രതിഭയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എല്ലാവിധ ആശംസകളും നേരുന്നു. 'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions