തൊടുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്‌ളാഘനീയമായ ഒന്നാണെന്ന് മുന്‍ മന്ത്രിയും , തൊടുപുഴ എം. എല്‍. എ യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികള്‍ തമ്മില്‍ പരിചയപെടുവാനും ,ആശയങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയില്‍ ആരംഭിച്ച സ്വകാര്യ കൂട്ടായ്മയായ എം.ഒ. എസ് അഥവാ മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിലുള്ള സാധുജന സഹായ പദ്ധതിയുടെ ഭാഗമായി തൊടുപുഴ കരിങ്കുന്നം പ്ലാന്റെഷന്‍ ലെ 4 സെന്റെ കോളനിയില്‍പെട്ടതും കഴിഞ്ഞ 14 വര്‍ഷമായി അസ്ഥികള്‍ക്ക് തേയ്മാനം മൂലം നടക്കുവാന്‍പോലും കഴിയാതെയും , ചികില്‍സിക്കാന്‍ നിവിര്‍ത്തിയില്ലാതെ കഴിയുന്ന റീന ജെയിസനു കൂട്ടായ്മയുടെ നേതൃത്വത്തില്‍ അംഗങ്ങളില്‍നിന്നും സമാഹരിച്ച ഒരുലക്ഷത്തി അറുപത്തയ്യായിരത്തി ഇരുനൂറ്റി പതിനാറു രൂപാ (Rs.165216) ടെ ചികിത്സാ സഹായം ഭവനത്തില്‍ എത്തി തുക കൈമാറി സംസാരിക്കുകയായിരുന്നു പി. ജെ ജോസഫ്.
വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഇത്തരം ജീവകാരുണിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്നും എം.എല്‍.എ പറഞ്ഞു. ഫാ ജോര്‍ജ് വാക്കനാംപാടം , ഫാ ബാബു എബ്രഹാം , കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു , വൈസ് പ്രസിഡന്റ് ജോജി തോമസ്, വാര്‍ഡ് മെംമ്പര്‍ ലില്ലി ബേബി , ഫിലിപ്പ് വാക്കനാംപാടം , ബോസ് തലിയംചിറ , ജോയ് കട്ടക്കയം എന്നിവര്‍ പങ്കെടുത്തു.