വിദേശം

മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി


ന്യൂസിലാന്റ്: മുന്‍ സ്റ്റാഫുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് കാബിനറ്റ് മന്ത്രി ഇയാന്‍ ലീസ് ഗാലോവെയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെയാണ് പുറത്താക്കല്‍.

ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇയാന്‍ ലീസ് ഗാലോവെ. മുന്‍ സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഗവണ്‍മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമായി ഇദ്ദേഹം ബന്ധം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

'മന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അവരുടെ പെരുമാറ്റങ്ങളെയും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെയും നിഷ്പക്ഷമായി കാണുന്ന നിയന്ത്രകന്റെ ചുമതലയാണ് അദ്ദേഹത്തിന്റെത്. കഴിഞ്ഞ 12 മാസമായി മുന്‍സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തന്റെ അധികാരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഉപയോഗിച്ചു. ഉത്തരവാദിത്തങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും വീഴ്ച വരുത്തിയതിനാലാണ് ഈ പുറത്താക്കാല്‍'- പ്രധാനമന്ത്രി വ്യക്തമാക്കി.

കേവലമൊരു സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല ഈ പുറത്താക്കല്‍. തന്റെ ഔദ്യോഗിക മേഖലയില്‍ പാലിക്കേണ്ട നിലവാരവും സംസ്‌കാരവും ഒരു മന്ത്രിയെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചതൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു .

അതേസമയം മുന്‍സഹപ്രവര്‍ത്തകയുമായി ഇയാന്‍ ലീസിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions