അസോസിയേഷന്‍

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം ജ്വാല ഇ-മാഗസിന്‍ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു


ജ്വാല ഇ-മാഗസിന്‍ വീണ്ടും വായനക്കാരിലേക്ക് എത്തുകയായി. പതിവ് പോലെ വായനക്കാരുടെ പ്രിയ എഴുത്തുകാരുടെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ജൂലൈ ലക്കവും. കോവിഡ് എന്ന മഹാമാരി എത്രമാത്രം മനുഷ്യരുടെ ചിന്തകളെയും ജീവിതക്രമത്തെയും മാറ്റുമെന്ന് എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു. ഓരോ മനുഷ്യനും സ്വന്തം ആരോഗ്യത്തെയും സ്വന്തം സുഖത്തെയും കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ആരോഗ്യവും സുഖവും കൂടി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവിത സന്തോഷമെന്ന വലിയ ഒരു ചിന്തയാണ് മാനവ ലോകത്തിന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് തുടരുന്നു.

മലയാള സാഹിത്യത്തിലെ കലാപകാരിയായ എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിയെ അനുസ്മരിച്ചുകൊണ്ട് ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ ശബ്ദിച്ചുകൊണ്ടേയിരിക്കും ആ കലപ്പ എന്ന ലേഖനം ആ മഹാനായ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വായക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ജോര്‍ജ്ജ് അറങ്ങാശ്ശേരി തന്റെ മുംബൈ ജീവിതത്തിലെ ചില അനുഭവങ്ങളും ചിന്തകളും മനോഹരമായി വിവരിക്കുന്നു 'എല്ലാം മാറുകയാണ്' എന്ന അധ്യായത്തില്‍.

പ്രമുഖ മലയാള സാഹിത്യകാരന്‍ ഒ. വി. വിജയന്റെ ഇഷ്ടഗാനമായ അറബിക്കടലൊരു മണവാളന്‍ എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു രവി മേനോന്‍ തന്റെ ലേഖനത്തില്‍. യുകെ യില്‍ താമസിക്കുന്ന റോസിനാ പീറ്റി എഴുതിയ 'മണ്ണ് മധുരിക്കുമ്പോള്‍' എന്ന ലേഖനത്തില്‍ മനുഷ്യ ജീവിതത്തെ അടുത്തറിയാന്‍ എഴുത്തുകാരി ശ്രമിക്കുന്നു.

വായനക്കാരെ എന്നും ആകര്‍ഷിക്കുന്ന ജ്വാല ഇ മാഗസിന്റെ ഈ ലക്കത്തെ കഥകളില്‍ പ്രമുഖ എഴുത്തുകാരി മേദിനി കൃഷ്ണന്‍ എഴുതിയ 'ഭ്രാന്തത്തി അമ്മാളു', സുനില്‍ പാഴൂപറമ്പില്‍ മത്തായിയുടെ 'നിറങ്ങളുടെ രാജകുമാരന്‍', സജിത അനില്‍ രചിച്ച 'മുത്തശ്ശി' യും കവിത വിഭാഗത്തില്‍ പ്രബോധ് ഗംഗോത്രിയുടെ 'അങ്കമൊരുക്കുന്നതാര്‍ക്ക് വേണ്ടി', രാജു കാഞ്ഞിരങാട് എഴുതിയ 'കാലം', സിനി ശിവന്‍ എഴുതിയ 'വിരഹ പീഡിതന്‍' എന്നീ കവിതകളും അടങ്ങിയിരിക്കുന്നു.

ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം ലിങ്ക്

https://issuu.com/jwalaemagazine/docs/july_2020

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions