വിദേശം

മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും


അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂര ആക്രമങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട കോട്ടയം മോനിപ്പിള്ളി സ്വദേശിയായ നഴ്സ് മെറിന്‍ ജോയി(28)യുടെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ കത്തോലിക്കാ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പൊംപാനോ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അമേരിക്കയിലുള്ള ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നില്ല.

അതിനിടെ, മെറിന്റെ ഭൗതികശരീരം നാട്ടില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അറിയിച്ചു.അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

മെറിന്റെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വിഡിയോ കോളിലൂടെ സംസാരിച്ചു . കുടുംബത്തിന് ആവശ്യമായി സഹായങ്ങളും വി മുരളീധരന്‍ വാഗ്ദാനം ചെയ്തു.

കുത്തേറ്റും വാഹനം കയറിയും ഗുരുതരമായി പരിക്കേറ്റു കിടന്ന മെറിനെ പോലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട നെവിനെ ഹോട്ടല്‍ മുറിയില്‍ സ്വയം മുറിവേല്‍പിച്ച് മരിക്കുവാനുളള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്.

കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു ആക്രമണം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions