ബിസിനസ്‌

മിന്നും പൊന്ന്; കോവിഡ് കാലത്ത് പവന് 40,000 കടന്ന് സ്വര്‍ണ വില, ഗ്രാമിന് 5000 രൂപ

കൊച്ചി : കോവിഡ് കാലത്ത് സ്വര്‍ണ വില കൂടുന്നത് ശരവേഗത്തില്‍ . തുടര്‍ച്ചയായുള്ള വര്‍ധനവില്‍ സ്വര്‍ണ വില 40000 രൂപയിലെത്തി. ഗ്രാമിന് വില 5000 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച പവന് 280 ഉയര്‍ന്നാണ് 40000ല്‍ എത്തിയത്. തുടര്‍ച്ചയായി ഇത് ഒമ്പതാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്.

വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിരുന്നു. അതിന് പിന്നാലെ വെള്ളിയാഴ്ചയും വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വിലയക്കും സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 30 വരെയായി പവന് വര്‍ധിച്ചത് 10,720 രൂപയാണ്. ഗ്രാമിന് 3,920 രൂപയും. കഴിഞ്ഞ 25 ദിവസത്തിനിടെ മാത്രം പവന് 3,920 രൂപ കൂടി. ഗ്രാമിന് 490 രൂപയും.

അതേസമയം, സ്വര്‍ണവിലയുടെ റെക്കാഡ് മുന്നേറ്റം വില്‍പ്പനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 572 ടണ്‍ ആഭരണങ്ങളാണ് ഈവര്‍ഷം ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ വിറ്റഴിഞ്ഞത്. മൊത്തം സ്വര്‍ണ ഡിമാന്‍ഡ് ഇക്കാലയളവില്‍ ആറു ശതമാനം താഴ്ന്ന് 2,076 ടണ്ണിലെത്തിയെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions