ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറല്‍ ഹോമിലാണു ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കില്ല . സംസ്കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആദ്യം നാട്ടിലെത്തിക്കുന്ന കാര്യം ആലോചിച്ചിരുന്നു
അന്ത്യോപചാര ചടങ്ങുകള്‍ക്കു ശേഷം തിങ്കളാഴ്ച മൃതദേഹം ന്യൂയോര്‍ക്കില്‍ എത്തിക്കും.
മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളില്‍ സംസാരിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ മൃതദേഹം മയാമിയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിച്ച ശേഷം ആദ്യ വിമാനത്തില്‍ത്തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പു നല്‍കിയിരുന്നു.
മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ സംസ്കാരച്ചടങ്ങുകള്‍ നടത്താനാണ് വീട്ടുകാര്‍ ആലോചിച്ചിരുന്നത്.