വിദേശം

ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം

കോവിഡിന് പിന്നാലെ ലോകത്തിന് ആശങ്കയായി ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതു വഴിയാണ് വൈറസ് മനുഷ്യരില്‍ പിടിപെടുന്നത്. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച് ചൈനയില്‍ ഏഴ് പേരാണ് മരിച്ചത്. 60 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിവരം.

ഒരു സ്ത്രീയ്‌ക്കാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി. ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കാനാവില്ലെന്ന് വിദ‌ഗ്‌ദ്ധര്‍ പറയുന്നു.

രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പനി, ക്ഷീണം, ഛര്‍ദി, വയറുവേദന, വിശപ്പില്ലായ്‌മ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍ . നിലവില്‍ മരുന്നുകളൊന്നുമില്ലെന്നും എന്നാല്‍ കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നുമാണ് വിവരം.

അതേസമയം, വൈറസ് പുതിയതല്ലെന്നും 2011ല്‍ ഇത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബറില്‍ തായ്‌വാനില്‍ ഒരു വൃദ്ധന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പനിയും ഛര്‍ദിയുമായിരുന്നു രോഗലക്ഷണം. രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ലെങ്കിലും ഇയാള്‍ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. അതിനുശേഷം മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോര്‍ട്സ് ധരിക്കുന്നത് ഒഴിവാക്കാന്‍ തായ്‌വാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions