അസോസിയേഷന്‍

'Let's Break It Together' ല്‍ സ്‌നേഹസംഗീതത്തിന് താളമേളമൊരുക്കാനെത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ചൊവ്വ) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങളാണ്. സഹോദരങ്ങളില്‍ ജ്യേഷ്ഠനായ ആരണ്‍ വയലിനില്‍ സ്‌നേഹ സംഗീതമുണര്‍ത്തുമ്പോള്‍ ഇളയ സഹോദരന്‍ അലന്‍ കീബോര്‍ഡില്‍ മാസ്മരിക സംഗീതത്തിന്റെ അഴകൊരുക്കും.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരണ്‍ മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും വയലിനില്‍ പരിശീലനം നേടുന്നു. മാഞ്ചസ്റ്റര്‍ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂള്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ ഈ 15 വയസ്സ്‌കാരന്‍ സംഗീതത്തോടൊപ്പം ഡാന്‍സും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ ഡാന്‍സ് ഇനത്തില്‍ വിജയിയായ ആരണ്‍, യുക്മ നാഷണല്‍ കലാമേളയിലും ഡാന്‍സില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്. സ്‌കൂള്‍ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരണ്‍ പ്‌ളെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്. റീജിയണല്‍ തല ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയികളായ സ്‌കൂള്‍ ടീമിലെ അംഗമാണ് ആരണ്‍. കലാ കായിക മേഖലകളില്‍ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയര്‍ കേഡറ്റ്‌സ് ട്രെയിനിംഗിലും ആരണ്‍ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളില്‍ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലന്‍ കീബോര്‍ഡില്‍ തന്റെ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും കീബോര്‍ഡില്‍ പരിശീലനം നേടുന്ന ഈ 13 വയസ്സ്‌കാരന്‍ ഡാന്‍സിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിയാണ് അലന്‍. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ ഡാന്‍സില്‍ വിജയിയായ അലന്‍ യുക്മ ദേശീയ കലാമേളയിലും സമ്മാനാര്‍ഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളില്‍ പരിശീലനം തുടരുന്നതോടൊപ്പം എയര്‍ കേഡറ്റ് ട്രെയിനിംഗിലും അലന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജയന്‍ തട്ടാരുപറമ്പില്‍ നിഷ പുല്ലര്‍കാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ജയന്റെ കുടുംബം.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.


  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions