ബില്‍ ക്ലിന്റണ് തലവേദനയായി പഴയ 'മസാജ് ചിത്രം'പുറത്ത്. കുട്ടി പീഡനക്കേസിലും, മനുഷ്യക്കടത്തിലും കുടുങ്ങി ജീവനൊടുക്കിയ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ഇരയ്‌ക്കൊപ്പം കഴുത്ത് മസാജ് ചെയ്തിരിക്കുന്ന ബില്‍ ക്ലിന്‍ന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഡെയ്‌ലി മെയിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എപ്സ്റ്റീനുമായുള്ള മുന്‍ പ്രസിഡന്റിന്റെ ബന്ധങ്ങള്‍ വെളിവാക്കുന്ന ചിത്രങ്ങള്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തലവേദനയാവും. എപ്സ്റ്റീന്റെ സ്വകാര്യ മസാജറായിരുന്ന (അന്ന് 22 വയസ്സുള്ള) ഷോണ്‍ടെ ഡേവീസിനൊപ്പം ഇരുന്ന്, ചിരിച്ച് മസാജിംഗ് ഏറ്റുവാങ്ങുന്ന ക്ലിന്റണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളും, പീഡനങ്ങളും പുറത്തുവന്നതോടെയാണ് ഇയാളുമായി ബന്ധം പുലര്‍ത്തിയ പ്രമുഖരുടെ പേരുവിവരങ്ങളും പുറത്തുവന്നു തുടങ്ങിയത്. അറസ്റ്റിലായ എപ്സ്റ്റീന്‍ ജയിലില്‍ ജീവനൊടുക്കിയപ്പോള്‍ ഇടനിലക്കാരി മാക്‌സ്‌വെല്‍ ലൈംഗിക മനുഷ്യക്കടത്ത് കേസില്‍ ജയിലിലാണ്. മാക്‌സ്‌വെല്ലിന്റെ നിര്‍ബന്ധപ്രകാരമാണ് ഡേവിസ് ക്ലിന്റണ് മസാജ് നല്‍കിയത്. എപ്സ്റ്റീന്‍ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതിപ്പെടുന്ന വ്യക്തിയാണ് ഡേവീസ്. എപ്സ്റ്റീനുമായുള്ള ബന്ധമാണ് ബ്രിട്ടനിലെ ആന്‍ഡ്രു രാജകുമാരനും തിരിച്ചടിയായത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജോ ബൈഡനെ പിന്തുണച്ചുള്ള പ്രസംഗത്തിന് ഒരുങ്ങുകയാണ് 72-കാരനായ ക്ലിന്‍ണ്‍. എപ്സ്റ്റീന്റെ പ്രൈവറ്റ് ജെറ്റില്‍ നിരവധി തവണ യാത്ര ചെയ്തിട്ടുള്ള ക്ലിന്റണ്‍ ഇയാളുടെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്ലുമായും ബന്ധം പുലര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പൊതുജീവിതത്തിന് ഇടയില്‍ നിരവധി ലൈംഗിക ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ് ബില്‍ ക്ലിന്റണ്‍. വൈറ്റ് എസ് ജീവനക്കാരി മോണിക്ക ലെവിന്‍സ്കിയുമായുള്ള അവിഹിത ബന്ധം പ്രസിഡന്റ് പദവിയ്ക്കു വരെ ഭീഷണിയായിരുന്നു. ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അവയില്‍ പലതും ഏറ്റു പറഞ്ഞും യുഎസ് രാഷ്ട്രീയത്തില്‍ ക്ലിന്റണ് വലിയ സ്ഥാനമാണ് ഉള്ളത്.
ട്രംപിനെ താഴെയിറക്കി ബൈഡനെ വിജയിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കു ക്ലിന്‍ന്റെ പഴയ കഥകള്‍ പൊല്ലാപ്പാവും. ക്ലിന്‍നെ പ്രചാരണ രംഗത്തു നിന്നും മാറ്റി നിര്‍ത്തേണ്ടിവരുമോ എന്നാണ് അറിയാനുള്ളത്.
ചിത്രം കടപ്പാട്- ഡെയ്‌ലി മെയില്‍