Let's Break It Together' ല്‍ സ്വരരാഗമേള വിരുന്നൊരുക്കാന്‍ നോര്‍ത്താംപ്ടണില്‍ നിന്നും ആഞ്ചലീന്‍ സെബി, ഓസ്റ്റിന്‍ സെബി സഹോദരങ്ങള്‍ക്ക് ഒപ്പം ജോഹാന്‍ ജോബി ജോണും സഹോദരി ജുവെല്‍ ജോബി ജോണും, കെറിന്‍ സന്തോഷും
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആഗസ്റ്റ് 20, വ്യാഴം5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് നോര്‍ത്താംപ്ടണില്‍ നിന്നുള്ള കുട്ടി കുറുമ്പുകളായ നാല് കുരുന്ന് പ്രതിഭകളാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'Let's Break It Together' ല്‍ സ്വരരാഗമേള വിരുന്നൊരുക്കാന്‍ എത്തുന്നത് പാട്ടിന്റെ കൂട്ടിലെ കുട്ടിക്കുറുമ്പുകള്‍ ആഞ്ചലീന്‍ സെബി, ഓസ്റ്റിന്‍ സെബി എന്നീ സഹോദരങ്ങളും കൂട്ടുകാരായ കെറിന്‍ സന്തോഷും ജോഹാന്‍ ജോബി ജോണ്‍ സഹോദരി ജുവല്‍ ജോബി ജോണുമാണ്.
നോര്‍ത്താംപ്ടണിലെ സെബി കാച്ചപ്പിള്ളി ജിഷ കാച്ചപ്പിള്ളി ദമ്പതികളുടെ മക്കളാണ് ആഞ്ചലീനയും ഓസ്റ്റിനും. കീബോര്‍ഡില്‍ രാഗവസന്തം തീര്‍ക്കുന്ന ആഞ്ചലീന നോര്‍ത്താംപ്ടണ്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയാണ്. യുക്മ റീജിയണല്‍ കലാമേളകള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ ഇതിനോടകം പെര്‍ഫോം ചെയ്തിട്ടുള്ള ഈ 12 വയസ്സ്‌കാരി നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇന്‍ഡ്യന്‍ ക്‌ളാസ്സിക്കല്‍ ഡാന്‍സില്‍ ഏറെ തല്പരയായ ആഞ്ചലീന്‍ ഇന്‍ഡ്യന്‍ ക്‌ളാസ്സിക്കല്‍ ഡാന്‍സില്‍ ഏറെ പ്രശസ്തയായ ജിഷ സത്യന്റെ ശിഷ്യയാണ്. സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തല്പരയായ ആഞ്ചലീന രണ്ടിലും കൂടുതല്‍ മികവ് നേടാനുള്ള കഠിന പരിശ്രമത്തിലാണ്.
സംഗീത വഴികളില്‍ ചേച്ചിയുടെ പാത പിന്തുടരുന്ന ഓസ്റ്റിന്‍ ഡ്രംസും കീബോര്‍ഡും വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന കൊച്ച് കലാകാരനാണ്. നോര്‍ത്താംപ്ടണ്‍ ഹെഡ്‌ലാന്‍ഡ്‌സ് പ്രൈമറി സ്‌കൂളില്‍ ഇയര്‍ 5 വിദ്യാര്‍ത്ഥിയായ ഓസ്റ്റിന്‍ ഇതിനോടകം നിരവധി വേദികളില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചേച്ചി ആഞ്ചലീനയോടൊപ്പം സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുള്ള ഈ 10 വയസ്സ്‌കാരന്‍ ഇതിനോടകം നിരവധി വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
നോര്‍ത്താംപ്ടണിലെ സന്തോഷ് തോമസ് റെനി സന്തോഷ് ദമ്പതികളുടെ മകളായ കെറിന്‍ അനുഗ്രഹീത ശബ്ദത്തിനുടമയാണ്. നോര്‍ത്താംപ്ടണ്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ കെറിന്‍ ഇതിനോടകം നിരവധി സ്റ്റേജുകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലണ്ടന്‍ റീജിയണ്‍ ബൈബിള്‍ കലോത്സവത്തില്‍ സോളോ സോങിന് 2018 ല്‍ രണ്ടാം സമ്മാനാര്‍ഹയായ ഈ 12 വയസ്സ്‌കാരി 2019 ല്‍ ഒന്നാം സമ്മാനം നേടി. വിവിധ സംഗീത മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കെറിന്‍ ഒട്ടേറെ സമ്മാനങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.
നോര്‍ത്താംപ്ടനിലെ ജോബി ജോണ്‍ സോണിയ ജോബി ദമ്പതികളുടെ മകനാണ് 13 വയസ്സ്‌കാരനായ ജോഹാന്‍. കീബോര്‍ഡും ഡ്രംസും ഏറെ മികവോടെ കൈകാര്യം ചെയ്യുന്ന ജോഹാന്‍ നോര്‍ത്താംപ്ടണ്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിയാണ്. കീബോര്‍ഡില്‍ ഗ്രേഡ് 2 കരസ്ഥമാക്കിയ ജോഹാന്‍ കൂടുതല്‍ മികവ് നേടാനുള്ള കഠിന പരിശ്രമത്തിലാണ്.അസ്സോസ്സിയേഷന്റേതുള്‍പ്പടെ നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കൌമാര കലാകാരന്‍. ജോബിയുടെ സഹോദരി ജുവെല്‍ ജോബി ജോണും ഗാനമാലപിക്കാന്‍ സഹോദരനാപ്പം വേദിയിലെത്തുന്നുണ്ട്. വളര്‍ന്ന് വരുന്ന മികച്ച ഗായികയാണ് ജുവെല്‍.
യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.