അസോസിയേഷന്‍

Let's Break It Together' ല്‍ പീറ്റര്‍ബറോയില്‍ നിന്നും എഡ്‌സല്‍ ഡെറീഷ്, എര്‍ലീന്‍ ഡെറീഷ് എന്നീ സഹോദരങ്ങള്‍ എത്തുന്നു

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (വ്യാഴം)5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) എത്തുന്നത് പീറ്റര്‍ബറോയില്‍ നിന്നുള്ള സഹോദരങ്ങള്‍ എഡ്‌സല്‍ ഡെറീഷ്, എര്‍ലീന്‍ ഡെറീഷ് എന്നിവരാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'Let's Break It Together' ല്‍ അവസാന ആഴ്ചയായ 'സൂപ്പര്‍ വീക്ക് ' ലെ രണ്ടാമത്തെ ലൈവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന നല്ലൊരു ഗായകന്‍ കൂടിയായ എഡ്‌സല്‍ കീബോര്‍ഡില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നല്ലൊരു ഗായിക കൂടിയായ എര്‍ലീന്‍ കീബോര്‍ഡില്‍ തന്റെ കഴിവ് പ്രകടിപ്പിക്കും.

പീറ്റര്‍ബറോയിലെ ഡെറീഷ് നൈനാന്‍ പ്രിന്‍സി- ഡെറീഷ് ദമ്പതികളുടെ മകനാണ് എഡ്‌സെല്‍. പീറ്റര്‍ബറോയിലെ ബോണ്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ എഡ്‌സല്‍ ഇതിനോടകം നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കീബോര്‍ഡില്‍ ഗ്രേഡ് 7 പൂര്‍ത്തിയാക്കിയ ഈ 15 വയസ്സ്‌കാരന്‍ റോക്ക് മ്യൂസിക് വോക്കല്‍ ഗ്രേഡ് 4 ഉം പൂര്‍ത്തിയാക്കി കഴിഞ്ഞു. പീറ്റര്‍ബറോ യൂത്ത് കൊയര്‍, സ്‌കൂള്‍ കൊയര്‍, ചര്‍ച്ച് കൊയര്‍ എന്നിവയില്‍ സജീവാംഗമായ എഡ്‌സല്‍ നിരവധി സ്‌കൂള്‍ അവാര്‍ഡുകളും ഇതിനോടകം നേടിയിട്ടുണ്ട്. ചര്‍ച്ച് കൊയറിലെ പ്രധാന കീബോര്‍ഡിസ്റ്റായ എഡ്‌സല്‍ ലോക് ഡൌണ്‍ സമയത്ത് സംഗീതം നല്‍കി കുടുംബാംഗങ്ങളുമൊത്ത് പാടി പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പീറ്റര്‍ബറോയിലെ ഹാര്‍പ്പ് ആന്റ് ലൈര്‍ മ്യൂസിക് സ്‌കൂളില്‍ പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന് കീഴിലാണ് എഡ്‌സല്‍ കീബോര്‍ഡില്‍ പരിശീലനം തുടരുന്നത്.

എഡ്‌സലിനെ പോലെ നല്ലൊരു ഗായികയും കീബോര്‍ഡിസ്റ്റുമാണ് സഹോദരി എര്‍ലീന്‍. പീറ്റര്‍ബറോ മിഡില്‍ട്ടണ്‍ പ്രൈമറി സ്‌കൂള്‍, ഇയര്‍ 6 വിദ്യാര്‍ത്ഥിനിയായ എര്‍ലീന്‍ ഇതിനോടകം കീബോര്‍ഡില്‍ ഗ്രേഡ് 2 പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചര്‍ച്ച് കൊയറില്‍ സജീവാംഗമായ എര്‍ലീന്‍ ഇതിനോടകം നിരവധി സമ്മാനങള്‍ക്ക് അര്‍ഹയായി കഴിഞ്ഞു. റോക്ക് മ്യൂസിക് വോക്കല്‍ ഗ്രേഡ് 2 പൂര്‍ത്തിയാക്കി പരിശീലനം തുടരുന്ന ഈ 11 വയസ്സ്‌കാരി നിരവധി വേദികളില്‍ തന്റെ മികവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പീറ്റര്‍ബറോ ഹാര്‍പ്പ് ആന്റ് ലൈര്‍ മ്യൂസിക് സ്‌കൂളില്‍ പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന് കീഴിലാണ് എര്‍ലീന്‍ കീബോര്‍ഡില്‍ പരിശീലനം നേടുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions