കൊറോണക്കാലത്ത് കെറ്ററിംഗ് മലയാളികള്‍ തുടക്കമിട്ട ക്രിക്കറ്റ് ക്ലബ് യു കെ യിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകമായി
കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കെറ്ററിങ്ങിലേയും കോര്‍ബി യിലേയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് കേറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് (KMWA) സിബു ജോസെഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്രിക്കറ്റ് കളി കെറ്ററിംഗിലെ ക്രിക്കെറ്റ് പ്രേമികള്‍ക്ക് ആവേശമായി മാറുകയും പീറ്റര്‍ ബ്രോ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഓള്‍ യു കെ ക്രിക്കറ്റ് T20 Tournamentല്‍ 8 പ്രമുഖ ടീമുകളെ തറപറ്റിച്ച് തോല്‍വി അറിയാതെ കപ്പ് നേടി വിജയകോടി പാറിക്കുകയും ചെയ്തു .
ഈ ക്രിക്കറ്റ് മത്സരംകൊണ്ട് കെറ്ററിങ്ങില്‍ പുതിയതായി വന്ന അന്‍പതോളം പുതിയ ആളുകളെ പരസ്പരം പരിചയപ്പെടാനും അതോടൊപ്പം കെറ്ററിംഗ് മലയാളിസമൂഹത്തില്‍ കൂടുതല്‍ ഐക്യം രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് . (KMWA) പ്രസിഡന്റ് സിബു ജോസഫ് പറഞ്ഞു
ടീം മാനേജര്‍മാരായ സിബുവിന്റേയും, ഷിബുവിന്റേയും നേതൃത്വത്തില്‍ ശ്രീകുമാര്‍ ക്യാപ്റ്റനായും അരുണ്‍ വൈസ് ക്യാപ്റ്റനായും Sobin padavath , Jijo എന്നിവരെ പോലുള്ള മികച്ച കളിക്കാരെയും ഉള്‍പെടുത്തി നല്ലൊരു ടീം ഉണ്ടാക്കി. ചിട്ടയായ പരിശീലനത്തിലൂടെ Kettering & Corby Lions എന്ന ടീം രൂപപ്പെടുത്തി United Sports Club Peterborough യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് LGR All UK ക്രിക്കറ്റ് T20 Tournamentല്‍ ഒന്നാം സ്ഥാനത്തു എത്തിയത്.