അസോസിയേഷന്‍

യുക്മ ട്യൂട്ടര്‍ വേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പരിശീലന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന മത്സരപരീക്ഷയില്‍ (mock tests) ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു . യുക്മ ട്യൂട്ടര്‍ വേവ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റില്‍ ഇംഗ്ലീഷും കണക്കും ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായി ജൂലൈ 11, 12 തീയതികളില്‍ നടന്ന പരീക്ഷകളില്‍ നൂറുകണക്കിന് മലയാളി ചുണക്കുട്ടികളാണ് പങ്കെടുത്തത്.

പരീക്ഷകള്‍ക്ക് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ നാല് വെബ് സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗ്രാമര്‍ സ്‌കൂള്‍ പരീക്ഷകളെക്കുറിച്ച് രക്തിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുവാന്‍ പ്രസ്തുത വെബ് സെമിനാറുകള്‍ സഹായകരമായി. വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ട്യൂട്ടര്‍ വേവ്‌സ് ആണ് യുക്മക്കുവേണ്ടി പരീക്ഷകള്‍ സംഘടിപ്പിച്ചത്.

പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി, ഫലപ്രഖ്യാപനത്തോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കിയിരുന്നു.

യുക്മ Y6 പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, യുക്മ വൈസ് പ്രസിഡന്റുമാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ യൂത്ത് കോര്‍ഡിനേറ്ററും കൂടിയായ ലിറ്റി ജിജോ എന്നിവര്‍ അഭിനന്ദിച്ചു.

യുക്മ Y6 പരിശീലന മത്സര പരീക്ഷയില്‍ ഉന്നത വിജയം (ഓവര്‍ ഓള്‍, മാത്സ്, ഇംഗ്ലീഷ് ) നേടിയവരുടെ പേരുവിവരം വാര്‍ത്ത യോടൊപ്പം ചേര്‍ത്തിട്ടുണ്ട്.


  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions