അസോസിയേഷന്‍

എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ്ന്റെ ഓണാഘോഷം ആനന്ദ് ടി വിക്കൊപ്പം

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ് ശാഖ (6196) ആനന്ദ് ടി വിയോടൊപ്പം ചേര്‍ന്ന് നടത്തിയ വെര്‍ച്യുല്‍ ഓണാഘോഷം ഏറെ പുതുമയുളവാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വീട്ടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ ഉത്രാടദിനത്തില്‍ എസ്എന്‍ഡിപി കെയിംബ്രിഡ്ജ് ശാഖ (6196) യുടെ വെര്‍ച്യുല്‍ ഓണാഘോഷം ശാഖാംഗള്‍ക്കു തങ്ങളുടെ ഓണസ്മരണകള്‍ ഉണര്‍ത്തുവാനുള്ള വേദിയായി.

ആനന്ദ് ടി വി ഡയറക്റ്റര്‍ ശ്രീകുമാര്‍ സദാനന്ദന്‍ നയിച്ച "Talking point" എന്ന പരിപാടിയില്‍ ശാഖാ സെക്രെട്ടറി സനല്‍ രാമചന്ദ്രനും കുടുംബവും തങ്ങളുടെ ഓണാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടു തുടക്കം കുറിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സജിത്ത് തോട്ടിയാനും,യൂണിയന്‍ കമ്മറ്റി മെമ്പര്‍ മനോജ് പരമേശ്വരനും ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ കമ്മറ്റി മെമ്പര്‍ ആയ അരവിന്ദ് ഘോഷും ശാഖാംഗങ്ങളായ സോമന്‍ കുട്ടപ്പന്‍ , ബ്രിക്രാന്ത് കൃഷ്ണന്‍ , സോഹന്‍ , അജിത്കുമാര്‍ , ജ്യോതിഷ് ,സാഗര്‍ , സന്ദീപ് എന്നിവരും കുടുംബത്തോടൊപ്പം പങ്കെടുത്ത പരിപാടിയില്‍ ഓണപ്പാട്ടുകള്‍ ആലപിച്ചും മധുരതരമായ തങ്ങളുടെ ഓണവിശേഷങ്ങള്‍ പങ്കുവച്ചും വെര്‍ച്യുല്‍ ഓണാഘോഷം ഗംഭീരമാക്കി.
programme link :

https://www.youtube.com/watch?v=CuEIr8fsSi8&feature=youtu.be

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions