അസോസിയേഷന്‍

'ഉയിര്‍'- മാനസികാരോഗ്യ പ്രശ്ന പരിഹാര പരിപാടി ഇന്ന് യുക്മ പേജിലൂടെ


യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 'ഉയിര്‍' ന്റെ ലൈവ് കൗണ്‍സിലിംഗ് ഇന്ന് വൈകുന്നേരം 7 PM മുതല്‍ യുക്മ പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 2 ആഴ്ചകളിലായി വളരെയധികം പേര്‍ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടിയെന്നത് വലിയ കാര്യമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വിലയിരുത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ദന്‍ ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതാണ്. കൂടാതെ വൈകിട്ട് 7 മുതല്‍ 8 വരെയുള്ള സമയത്ത് ഡോക്ടറെ നേരിട്ട് വിളിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

ഡോക്ടറോട് നേരിട്ട് ഫോണിലൂടെ വിളിച്ചും പ്രശ്ന പരിഹാരം തേടാവുന്നതാണ്. നമുക്കിടയിലുള്ള ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും പരിഹരിച്ച് ഊഷ്മളമായ കുടുംബ ജീവിതം പടുത്തുയർത്തുവാൻ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൊറോണ ഉയര്‍ത്തിയിരിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍, മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

'ഉയിര്‍' ന്റെ ലൈവ് കൗണ്‍സിലിംഗ് ഇന്ന് വൈകുന്നേരം 7 PM ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈക്കാട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. ചെറിയാന്‍ സെബാസ്റ്റിയന്‍ ആണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്തികളുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതിനായുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നില്ല. 'ഉയിര്‍' ലൈവ് കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്. കൂടാതെ ഡോക്ടറോട് നേരിട്ട് ഫോണില്‍ സംസാരിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിിക്കുന്നതാണ്. ലൈവ് പരിപാടി നടന്നതിന് ശേഷം 8 മണി വരെയുള്ള സമയം 07860476432 എന്ന നമ്പറില്‍ ഡോക്ടറെ വിളിക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD-1qA/viewform

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions