വിദേശം

സഹോദരങ്ങളുടെ പേരില്‍ ലണ്ടനില്‍ വസ്തുവാങ്ങി; കര്‍ദിനാള്‍ ജിയോവന്നി ആഞ്ചലോയെ മാര്‍പാപ്പ പുറത്താക്കി

വത്തിക്കാന്‍സിറ്റി: സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്ന് ആരോപണം നേരിട്ട കര്‍ദിനാള്‍ ജിയോവന്നി ആഞ്ചയോ ബെക്കിയു (72)വിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാര സ്ഥാനത്തുനിന്ന് പുറത്താക്കി. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം കര്‍ദിനാള്‍ രാജിവയ്ക്കുകയായിരുന്നു.
വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉന്നത പദവി വഹിച്ചിരുന്നയാളാണ് കര്‍ദിനാള്‍ ജിയോവന്നി. വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്ന തിരുസംഘത്തിലെ അധ്യക്ഷനായിരുന്നു കര്‍ദിനാള്‍ ജിയോവന്നി. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.

വത്തിക്കാന്‍ സമയം വ്യാഴാഴ്ച വൈകിട്ടാണ് രാജിവിവരം പുറത്തുവിട്ടത്. കര്‍ദിനാള്‍ ജിയോവന്നിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വത്തിക്കാന്‍ അന്വേഷണം നടത്തിവരികയായിരുന്നു. സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ലണ്ടനില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്നാണ് കര്‍ദിനാളിനെതിരായ ആരോപണം.
എന്നാല്‍ സഭയുടെ ഒരു യൂറോ പോലും താന്‍ കവര്‍ന്നിട്ടില്ലെന്ന് കര്‍ദിനാള്‍ ജിയോവന്നി ഇറ്റാലിയന്‍ വെബ്‌സൈറ്റായ ഡോമനിയോട് പ്രതികരിച്ചു. തനിക്കെതിരെ അന്വേഷണവും നടന്നിട്ടില്ല. അവര്‍ തന്നെ വിചാരണയ്ക്ക് വിട്ടാല്‍ തന്റെ ഭാഗം തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.

വത്തിക്കാന്റെ നടപടി ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ വരെ താന്‍ പോപ്പിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിനു വേണ്ടി വിശ്വസ്തതയോടെ ഭരണം നിര്‍വഹിച്ചിരുന്നു. താന്‍ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന ഒരു റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റുകളില്‍ നിന്ന് പോപ്പിന് ലഭിച്ചു. അതോടെ തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും കര്‍ദിനാള്‍ ജിയോവന്നി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പോപ്പ് തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് എല്ലാം വിശദീകരിക്കാന്‍ താന്‍ തയ്യാറാണ്. തെറ്റായി ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കര്‍ദിനാള്‍ ജിയോവന്നി പറഞ്ഞു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions