ഗൃഹാതുരത്വം ഉണര്‍ത്തുന്ന 'മുന്തിരിച്ചേല്‍ ' എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍
തരംഗമാകുന്നു. കുട്ടനാടിന്റെ വശ്യ മനോഹാരിതയില്‍ ചിത്രീകരിച്ച ഈ ഗാനത്തില്‍പ്രണയവും സൗഹൃദവും മനോഹര ദൃശ്യവിരുന്നൊരുക്കുന്നു.
അനേകം പാട്ടുകള്‍ രചിച്ച ലണ്ടന്‍ മലയാളിയായ പ്രകാശ് അഞ്ചലിന്റെ വരികള്‍ക്ക് ബിനു കലാഭവന്‍ ശബ്ദം നല്‍കി. ഗാനത്തോലിന്റെ സംഗീതവും സംവിധാനവും സുധീര്‍ സുബ്രഹ്മണ്യം.
ഗൃഹാതുരത്വത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളികള്‍ക്ക് നാടിന്റെ ഓര്‍മകളെ താലോലിക്കാന്‍ പര്യാപ്തമാണ് നാല് മിനിറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ പാട്ട്.
വീഡിയോ