വിദേശം

ഇറാന്റെ വ്യോമമേഖലയിലൂടെ പറന്നതിന് എമിറേറ്റ്‌സിന് 3 കോടി പിഴ ചുമത്തി യു.എസ്

വാഷിംഗ്ടണ്‍: ഇറാന്‍ വ്യോമമേഖലയിലെ നിരോധിത മേഖലകളിലൂടെ വിമാനങ്ങള്‍ പറത്തിയതിനു എമിറേറ്റ്‌സ് എയര്‍ലൈന് 3 കോടി രൂപയോളം പിഴ ചുമത്തി അമേരിക്ക. യു.എസ് ഗതാഗത വകുപ്പ് ആണ് എമിറേറ്റ്‌സിന് പിഴ ചുമത്തിയത്.

പിഴ ചുമത്തപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങള്‍ ജെറ്റ്ബ്ലു എയര്‍വേയ്‌സ് കോഡ് വഹിച്ചിരുന്നതിനാല്‍ ഇത് യു.എസ് നിയമപരിധിയില്‍ വരുന്നതാണെന്ന് യു.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 19 ദിവസത്തോളം എമിറേറ്റ്‌സിന്റെ വിമാനങ്ങള്‍ ഇറാനിലെ നിരോധിത മേഖലകളിലൂടെ പറന്നതായി യു.എസ് പറയുന്നു.

രാഷ്ട്രീയപ്രശ്‌നങ്ങളും സായുധസേനകളുടെ സാന്നിധ്യവും ശക്തമായ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് യു.എസ് വിലക്കിയിരുന്നതാണെന്നും ആ വിലക്ക് ലംഘിച്ചുക്കൊണ്ടാണ് എമിറേറ്റ്‌സ് ഈ മേഖലകളില്‍ വിമാനങ്ങള്‍ പറത്തിയതെന്നും ഇക്കാരണങ്ങള്‍ മൂലമാണ് പിഴ ചുമത്തിയതെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

കൃത്യമായ വിലയിരുത്തലുകള്‍ കൂടാതെയാണ് യു.എസ് പിഴ ചുമത്താനുള്ള നടപടിയെടുത്തതെന്നാണ് സംഭവത്തില്‍ എമിറേറ്റ്‌സിന്റെ പ്രതികരണം. പക്ഷെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിഴയടക്കാന്‍ തയ്യാറാകുകയാണെന്നും എമിറേറ്റ്‌സ് അറിയിച്ചു.



  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions