അസോസിയേഷന്‍

ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് നൂറുമേനി വിളവിന്റെ മാതൃകയുമായി ഒരു കോടഞ്ചേരിക്കാരന്‍

കുടിയേറ്റം മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ നടക്കുന്നതാണ്. ആ കുടിയേറ്റത്തില്‍ അവന്‍ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം. മനുഷ്യനില്‍ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കള്‍ച്ചര്‍ ആണ് അഗ്രികള്‍ച്ചര്‍ . ബ്രിട്ടനിലേക്കു കുടിയേറിയവരില്‍ ഭൂരിപക്ഷവും അത്തരം ഒരു കാര്‍ഷിക സംസ്ക്കാരമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ ഗാര്‍ഡനില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇവിടുത്തെ എല്ലാ മലയാളി വീടുകളില്‍ ചെന്നാലും കാണാന്‍ കഴിയും .
വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയില്‍ വളര്‍ത്തിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള പാവക്ക വിളയിപ്പിച്ച കോടഞ്ചേരിയില്‍ വാവലുകുന്നേല്‍ രാജീവ് തോമസ് ,കാര്‍ഷിക രംഗത്തു ഒരു വലിയ നേട്ടമാണ് കൈവരിച്ചത്.

യു കെ യിലെ 'ഫ്ലവര്‍ സിറ്റി' എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോഡില്‍ 14 വര്‍ഷമായി താമസിക്കുന്ന രാജീവ് -ജീന കുടുംബത്തിന്റെ ഗാര്‍ഡനില്‍ ചെന്നാല്‍ നാട്ടിലെ വെണ്ടക്ക ,ബീന്‍സ് ,ചീര ,പവക്ക ,ഇഞ്ചി പയര്‍ ,മുതലായ കൃഷികള്‍ കാണാം. കൂടാതെ ഇവിടുത്തെ സ്പിനാച്ചയും സിലറിയും കാണാം. ഫാക്ടറി ജീവനക്കാരനായ രാജീവും നേഴ്സ് ആയ ഭാര്യയും നാലുമക്കള്‍ക്കും ഒഴിവുസമയങ്ങളില്‍ പൂര്‍ണ്ണമായും കൃഷിയില്‍ കേന്ദ്രികരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുന്നവരുമാണ് .

എന്താണ് കൃഷിയില്‍ ഇത്ര താല്‍പ്പര്യം വരാന്‍ കാരണം എന്ന് ചോദിച്ചാല്‍ 'എന്റെ കുടുംബം മുഴുവന്‍ കൃഷിക്കാരാണ്‌ ഞങ്ങള്‍ തൊടുപുഴ മുതലക്കോടത്തു നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയവരാണ്. ചെറുപ്പം മുതല്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടു ജീവിച്ചു വന്നതു കൊണ്ട് കൃഷി ഇപ്പോളും ഒരു ആവേശമായി മനസിലുണ്ട്. അതുകൊണ്ടു ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒഴിവുകിട്ടുന്ന സമയം നട്ടുവളര്‍ത്തുന്നവയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വലിയ സന്തോഷമാണ് മനസിനു ലഭിക്കുന്നത് . എന്റെ കാര്‍ഷിക സ്നേഹത്തിനു വലിയ പിന്തുണയാണ് ഭാര്യയും മക്കളും നല്‍കുന്നത്' എന്നായിരുന്നു മറുപടി. കൂടെ ജോലിചെയ്യുന്ന കൃഷി താല്‍പ്പര്യമുള്ള ഇംഗ്ലീഷ് സുഹൃത്തുക്കള്‍ പറഞ്ഞു തരുന്ന വിവരങ്ങള്‍ കൃഷി ചെയ്യാന്‍ വളരെ ഉപഹാരപ്രദമാണെന്നു രാജീവ് പറഞ്ഞു

ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തിയപ്പോഴും താന്‍ കടന്നു വന്ന കാര്‍ഷിക വഴികള്‍ മറക്കാത്ത പി ജെ ജോസഫ് ,ദേവിലാല്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് എന്നും തിളങ്ങുന്ന ഓര്‍മ്മകളാണ് .

ലിവര്‍പൂളില്‍ കൃഷി ചെയ്തു വിളവ് ഉല്‍പ്പാദിപ്പിച്ചു എല്ലാവര്‍ഷവും വീടുകളില്‍ കൊണ്ടുപോയി ഫ്രീ ആയി കൊടുത്തു സംതൃപ്തി കണ്ടെത്തുന്ന സണ്ണി മണ്ണാറാത്തിനെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇത്തരം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളികള്‍ മലയാളി സമൂഹത്തിനുതന്നെ അഭിമാനമാണ് .

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions