വിദേശം

ശ്വസന പ്രശ്‌നങ്ങള്‍: ട്രംപ് ആശുപത്രിയില്‍ , പരീക്ഷണത്തിലിരുന്ന മരുന്ന് കൊടുത്തു


വാഷിങ്ടണ്‍: കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശ്വസന പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം 74 കാരനായ ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം അടുത്ത ഏതാനും ദിവസങ്ങളില്‍ വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന് ഈ ആന്റിബോഡി നല്‍കിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അതേസമയം ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവാണ്.

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.

ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഓണ്‍ലൈന്‍ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും എല്ലാ സ്‌റ്റേറ്റുകളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതായിരുന്നു ട്രംപിന്റെ രീതി.
കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions