വിദേശം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വന്‍ പിന്തുണയെന്ന് സര്‍വേ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയ സാധ്യത കല്‍പ്പിച്ച് റോയിട്ടേഴ്‌സ് സര്‍വേ. പൊതുജനസമ്മതിയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ജോ ബൈഡന്‍ എന്നാണ് സര്‍വേ ഫലം.

51 ശതമാനം പേര്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. 41 ശതമാനം മാത്രമാണ് ട്രംപിനുള്ള പിന്തുണ. 4 ശതമാനം പേര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റ് പാര്‍ട്ടിക്കും വിജയസാധ്യത കല്‍പ്പിക്കുന്നില്ല. ബാക്കി നാല് ശതമാനം പേര്‍ അന്തിമ നിഗമനത്തിലെത്തിയിട്ടുമില്ല.

ട്രംപിന് കോവിഡ് ബാധിച്ചത് ജനപിന്തുണയില്‍ ഇടിവുണ്ടാവുന്നതിന് ഒരു കാരണമായിട്ടുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ ട്രംപ് ഗൗരവമായി എടുത്തിരുന്നെങ്കില്‍ രോഗബാധ ഒഴിവാക്കാമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ നാലിനാണ് സര്‍വേ ഫലം പുറത്തു വിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്.

സര്‍വേയില്‍ 34 ശതമാനം പേര്‍ മാത്രമാണ് ട്രംപ് കോവിഡിനെക്കുറിച്ച് വസ്തുതാപരമായ കാര്യങ്ങളാണ് പൊതുജനത്തോട് പറയുന്നതെന്ന് കരുതുന്നത്. 55 ശതമാനം പേര്‍ ട്രംപിന്റെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 11 ശതമാനം പേര്‍ക്ക് ഇതില്‍ വലിയ ഉറപ്പില്ല.

കോവിഡ് പ്രതിസന്ധിയെ ട്രംപ് ഗൗരവമായിക്കണ്ടില്ല എന്നു നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന ഡിബേറ്റില്‍ ബൈഡന്‍ ട്രംപിനെതിരെ ഇത് പ്രധാന ആരോപണമായി ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 15 നാണ് അടുത്ത ഡിബേറ്റ് നടക്കുന്നത്. ട്രംപിന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡിബേറ്റ് ഈ ദിവസം നടക്കുമോ എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല.

വ്യാഴാഴ്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് പൈന്‍സും തമ്മിലുള്ള ഡിബേറ്റ് നടക്കും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions