വിദേശം

കൊറോണ വൈറസ് മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ ജീവിക്കും

സിഡ്‌നി: കോവിഡ്-19 നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ സംബന്ധിച്ച് പുതിയ പഠനം പുറത്ത്. മൊബൈല്‍ സ്‌ക്രീന്‍, ബാങ്ക് കറന്‍സി, ഗ്ലാസുകള്‍, സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ തുടങ്ങിയ മിനുസമുള്ള പ്രതലങ്ങളില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കും എന്നാണ് പുതിയ പഠനം. ഓസ്‌ട്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. മൂന്ന് വ്യത്യസ്ത താപനിലയില്‍ കൊറോണ എങ്ങനെ അതിജീവിക്കുമെന്നായിരുന്നു പഠനം. ചൂടുകൂടിയ അവസ്ഥയില്‍ വൈറസിന്റെ അതിജീവനകാലം കുറവാണെന്ന് ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയായ സിഎസ്‌ഐആര്‍ഒ പറയുന്നൂ.

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക് ബാങ്ക് നോട്ടുകള്‍ പോലെയുള്ള പ്രതലങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) സാര്‍സ് കോവ്-2 വൈറസ് ഏറ്റവും ബലിഷ്ഠമായിരിക്കും. 28 ദിവസം വരെ വൈറസ് അതിജീവിക്കും.
30 ഡിഗ്രി സെല്‍ഷ്യസില്‍ (86 ഡിഗ്രി ഫാരന്‍ഹീറ്റ്) ഏഴ് ദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ (104 ഡിഗ്രി ഫാരന്‍ഹീറ്റ്) 24 മണിക്കൂറുമായിരിക്കും അതിജീവന ശേഷി. ആഗിരണശേഷി ഇല്ലാത്ത പ്രതലങ്ങളില്‍ നാല് ദിവസം വരെ വൈറസ് അതിജീവിച്ചേക്കുമെന്നാണ് ജേര്‍ണലിന്റെ പഠന റിപ്പോര്‍ട്ട്. അതിനാല്‍ ഇടയ്ക്കിടെ കൈകളും ഗ്ലാസുകളും മൊബൈല്‍ കവറുകളും മറ്റും സാനിറ്റൈസ് ചെയ്യണമെന്ന് പഠനത്തില്‍ പറയുന്നു.

അതേസമയം, കുറഞ്ഞ അന്തരീക്ഷ താപനിലയിലും കോട്ടണ്‍ പോലെയുള്ള പ്രതലങ്ങളില്‍ 14 ദിവസം വരെയായിരിക്കും വൈറസിന് അതിജീവിക്കാന്‍ കഴിയുക. കൂടിയ ചൂടില്‍ 16 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
എന്നാല്‍ ഇത്രയും അതിജീവന ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് പടരാനുള്ള കഴിവുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസസ് പ്രിപേര്‍ഡ്‌നസ് ഡയറക്ടര്‍ ട്രെവര്‍ ഡ്രൂ പറഞ്ഞു. വൈറസ് അതിജീവിക്കുന്ന ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ഒരാള്‍ അശ്രദ്ധമായി കൈകള്‍ കണ്ണിലോ മൂക്കിലോ സ്പര്‍ശിച്ചാല്‍ അവ പടരാനുള്ള സാധ്യത കൂടുതലാണെന്നും വൈറോളജി ജേര്‍ണല്‍ പറയുന്നു.കോവിഡ് പ്രതിരോധത്തില്‍ ഓസ്‌ട്രേലിയ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ്.

കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പഠനം. ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് രോഗം ബാധിച്ചത്.
എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

10 ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions