കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'
ഈ വരുന്ന ശനിയാഴ്ച ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' .
ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യുടെ 108 മത്തെ വേദിയില്‍ പതിവുപോലെ , എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ചകളില്‍ നടക്കുന്ന , 'സൈബര്‍ അവതരണങ്ങളില്‍ ഈ ഗ്രൂപ്പിന്റെ 'ഫേസ് ബുക്ക്' തട്ടകത്തിലൂടെയുള്ള 'ലൈവി'ല്‍ വന്നുള്ള കഥകളുടെ അവതരണങ്ങളാണ് അന്ന് നടക്കുക.
കഥകള്‍ ഇഷ്ട്ടപ്പെടുന്ന ഏവര്‍ക്കും എവിടെയിരുന്നും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ പറഞ്ഞിട്ടൊ വായിച്ചിട്ടോ പങ്കെടുക്കുവാന്‍ സാധിക്കുന്ന പരിപാടിയാണിത്.
ഒരു ദിനം കഥയ്ക്കു മാത്രമായി മാറ്റി വയ്ക്കുന്ന ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യന്‍ സമയം ഉച്ചക്ക് 2 .30 ) മുതല്‍ പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖ പുസ്തക തട്ടകത്തില്‍ തത്സമയം വന്ന് ആര്‍ക്കും കഥകള്‍ അവതരിപ്പിക്കാവുന്നതാണ് .