പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു; കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു.ചാരിറ്റി കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും .
ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പന്‍ ഇപ്പോള്‍ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ്.
ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലര്‍ത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുരിതത്തിലായി. ഇവരെ സഹായിക്കാന്‍ യു കെ യിലെ ലെസ്റ്റര്‍ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സജീവമായി രംഗത്തുണ്ട്. എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല .അതുകൊണ്ടു യു കെ മലയാളികളുടെ സഹായവും ആവശ്യമാണ് .
ഇടുക്കി എം പി ഡീന്‍ കുരിയാക്കോസാണ് പ്രവീണിന്റെ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.