അസോസിയേഷന്‍

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍'

കോവിഡ് ലോക്‌ഡോണ്‍ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ക്കൊണ്ട്, ലോകം മുഴുവനുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും ഒപ്പം കലാ ആസ്വാദകര്‍ക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നല്‍കിയ ഒരുപരിപാടിയാണ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്കിയതെങ്കില്‍ ഇനിയുള്ള പരിപാടികള്‍സമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാന്‍ഉദ്ദേശിക്കുന്നത്. അതിന്റെ തുടക്കം എന്ന നിലയില്‍ ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയും നര്‍ത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന 'ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' (ലണ്ടന്‍) നവമ്പര്‍ 15 മുതല്‍ ആരംഭിക്കുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള നര്‍ത്തകര്‍ക്കും അവര്‍ പരിശീലനംനേടിയ നൃത്ത രൂപം ഈ പ്ലാറ്റ് ഫോമിലൂടെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാം. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങള്‍ നര്‍ത്തകര്‍ക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പംപ്രേക്ഷകരോട് സംവദിക്കാനും കഴിയും. ലോകത്തിന്റെ ഏതു കോണിലുള്ള നര്‍ത്തകര്‍ക്കും തങ്ങളുടെകഴിവുകളെ ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷര്‍ക്ക്പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍വിവരങ്ങള്‍ക്ക് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

Email: Kalabhavanlondon@gmail.com

Facebook page:

https://www.facebook.com/We-Shall-Overcome-100390318290703/

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions