ലോക്ക്ഡൗണിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്നെണീറ്റു വേറിട്ടൊരു കലാവിരുന്നൊരുക്കുകയാണ് മാഞ്ചസ്റ്ററിലെ ട്രാഫൊര്‍ഡ് മലയാളി അസോസിയേഷന്‍. നവംബര്‍ 1നു കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച് 4 ദിവസമായാണ് വെര്‍ച്യല്‍ കലാമേള സംഘടിപ്പിക്കുന്നത്. കൊറോണ വ്യാപനം വര്‍ധിക്കുന്ന കാരണത്താല്‍ കഴിഞ്ഞ ഒരാഴ്ചയായി മാഞ്ചസ്റ്റര്‍ ടിയര്‍ 3 ലോക്ഡൗണിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ആദ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കൂട്ടായ്മകള്‍ നിരോധിച്ചത് കാരണത്താലും അസോസിയേഷന്‍ മുന്‍ നിശ്ചയിച്ച പരിപാടികളെല്ലാം നിര്‍ത്തിവയ്ക്കുകയായിരുന്നു. പരിപാടികളൊന്നും നടത്താന്‍ കഴിയാത്തതില്‍ ട്രാഫൊര്‍ഡിലെ എല്ലാ മലയാളികളും വിഷമത്തിലാണെന്നു മനസ്സിലാക്കിയ സംഘടകര്‍ വേറിട്ടൊരു രീതിയില്‍ പുതുമയോടുകൂടി ഈ വെര്‍ച്വല്‍ കലാമേള ആസൂത്രണം ചെയ്യുകയായിരുന്നു.
ഡാന്‍സ്, മ്യൂസിക്, ഫാന്‍സി ഡ്രസ്സ്, സ്‌കിറ്റ്, മിമിക്രി, മോണോആക്ട്, ചെറുകഥാ, ഡ്രോവിങ്, യാത്രാ വിവരണം, ടിക്‌ടോക്, തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് വിര്‍ച്വല്‍ കലാമേളയില്‍ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അവര്‍ക്കു കൊടുത്തിരിക്കുന്ന സമയത്തു തങ്ങളുടെ പരിപാടി അപ്ലോഡ് ചെയ്തുകൊണ്ടാണ് നടത്തപ്പെടുക. ട്രാഫൊര്‍ഡിലെ മലയാളികളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചു ഓരോ ദിവസ്സം ഓരോ ഗ്രൂപ്പ് മാറ്റുരയ്ക്കുമ്പോള്‍ പരിപാടി നന്നായി കൊണ്ടുപോകാന്‍ കഴിയുമെന്ന് സംഘടകര്‍ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രത്യേകം സമ്മാനവും നല്‍കുന്നതാണ്. കോവിഡിന്റെ ആലസ്യത്തില്‍ വിഷമിച്ചിരുന്ന ട്രാഫൊര്‍ഡിലെ കുടുംബങ്ങളെ കലാമേളകളിലൂടെ ആക്ടീവാക്കി കുടുംബത്തിലും സമൂഹത്തിലും സന്തോഷം കൊണ്ടുവരികയും കുടുംബങ്ങളെ ഒരു നല്ല കലാക്ഷേത്രമാക്കി മാറ്റുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വെര്‍ച്വല്‍ കലാമേളയുടെ വിജയത്തിന് ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ നെത്രുതോതില്‍ 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റിയില്‍ സ്റ്റാനി ഇമ്മാനുവേല്‍, ജോര്‍ജ്ജ് തോമസ്, ബിജു നെടുമ്പള്ളില്‍, സിജു ഫിലിപ്, സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബി റെന്‍സണ്‍, ഗ്രേയ്‌സണ്‍ കുര്യാക്കോസ്, സാജു ലാസര്‍, ചാക്കോ ലുക്ക്, ഡോണി ജോണ്‍, നിമ്മി അനു, ലിംന ലിബിന്‍, ആശ ഷിജു തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.