അസോസിയേഷന്‍

മെന്‍സാ ഐക്യൂ ടെസ്റ്റില്‍ പരമാവധി സ്‌കോര്‍ നേടി കെന്റിലെ പതിനൊന്നുകാരി

പതിനൊന്നാം വയസില്‍ കെന്റില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെന്‍സാ ഐ ക്യൂ ടെസ്റ്റില്‍ പരമാവധി സ്‌കോര്‍ നേടി പഴമയിലും പ്രശസ്തിയിലും ഒന്നാമതുള്ള മെന്‍സ ഹൈ ഐക്യൂ സൊസൈറ്റിയുടെ അംഗത്വം കരസ്ഥമാക്കിയിരിക്കുന്നു. ഐക്യൂ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമായി മെന്‍സ ഹൈ ഐ ക്യൂ സൊസൈറ്റി അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി സ്‌കോറായ 162 കരസ്ഥമാക്കിയ എലയ്‌ന, ലോകത്തെമ്പാടുനിന്നും ഈ പരീക്ഷയില്‍ പങ്കെടുക്കുന്നവരിലെ 99.998 ശതമാനത്തേയും പിന്നിലാക്കി.

കെന്റിലെ സെക്കന്ററി സ്‌കൂളായ ഇന്‍വിക്റ്റാ ഗ്രാമര്‍ സ്‌കൂളിലേക്ക് 11+ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ എലയ്‌ന ഈയിടെ പ്രവേശനം നേടിയിരുന്നു. സഹോദരി ഹാനയുടെ പ്രോത്സാഹനത്താല്‍ പ്രചോദിതയായി മെന്‍സ പരീക്ഷക്ക് വേണ്ട കുറഞ്ഞ പ്രായപരിധിയായ പത്തര വയസെത്തിയപ്പോള്‍ തന്നെ എലയ്‌ന ടെസ്റ്റിന് തയ്യാറായിരുന്നെങ്കിലും കോവിഡ്19 മഹാമാരികാരണം ടെസ്റ്റിന് നിശ്ചയിച്ച തീയതി 2020 ഒക്ടോബറിലേക്ക് നീണ്ടുപോവുകയായിരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റ് ജിനു മാത്യുവിന്റെയും ഗവേഷണ ശാസ്ത്രജ്ഞ ഡോ. സ്വപ്ന തോമസിന്റേയും മകളായ ഈ കൊച്ചുമിടുക്കിയാണ് 120,000 മാത്രം അംഗങ്ങളുള്ള മെന്‍സയുടെ ഹൈ ഐ ക്യൂ സൊസൈറ്റി അംഗത്വമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ചത്.

പുസ്തകപ്രേമിയായ എലയ്‌ന ഇതിനോടകം 600ലധികം പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞിട്ടുണ്ട്. വായനയില്‍ കുറ്റാന്വേഷണവും, മിസ്റ്ററിയും ത്രില്ലറുകളുമാണ് എലയ്‌നയുടെ ഇഷ്ടവിഷയങ്ങള്‍. ബ്രൂക് തിയേറ്ററില്‍ അവതരിപ്പിച്ച 'മേക്കിങ് വെയ്‌വ്‌സ്' എന്ന സംഗീത നാടകം തയ്യാറാക്കാനായി മെഡ് വേയിലെ പ്രൈമറി സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ഗ്ഗാത്മക രചനയില്‍ പ്രതിഭയുള്ള കുട്ടികളില്‍ എലയ്‌നയും ഉള്‍പ്പെട്ടിരുന്നു. നൃത്തത്തിലും പാട്ടിലും താല്പര്യമുള്ള എലയ്‌ന സഹോദരിയുടെ മാതൃക പിന്‍തുടര്‍ന്ന് മൂന്ന് വയസ് മുതല്‍തന്നെ ലാസ്യ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സില്‍ നിന്ന് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തമായ ഭരതനാട്യം അഭ്യസിക്കുന്നു. ലണ്ടനിലെ ഓറിയന്റല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ഭരതനാട്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഒന്നുമുതല്‍ നാലുവരെയുള്ള ഗ്രെയ്ഡുകള്‍ ഡിസ്റ്റിങ്ങ്ഷനോടെ പൂര്‍ത്തിയാക്കിയ എലയ്‌നയിപ്പോള്‍ അഞ്ചാം ഗ്രെയ്ഡിനുള്ള തയ്യാറെടുപ്പിലാണ്. മെഡ് വേ NHS ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ NHS70 ഫണ്ട്‌റേയ്‌സിങ്ങ് ചാരിറ്റി ഈവെന്റ്, ദി ഹെരിറ്റേജ് മെഡ് വേ ആര്‍ട്ട് എക്‌സിബിഷന്‍ തുടങ്ങി വിവിധ വേദികളില്‍ എലയ്‌ന ഭരതനാട്യവും ബോളിവുഡ് സിനിമാറ്റിക് ഡാന്‍സും അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രൈമറി തലത്തില്‍ നാലാം വര്‍ഷം തന്നെ എലയ്‌ന മുതിര്‍ന്ന കുട്ടികളെ വരെ പിന്നിലാക്കി ടാലന്റ് ഷോയിലും ഒന്നാമതെത്തിയിരുന്നു. കെപോപ്പും അനിമേയും ഇഷ്ടപ്പെടുന്ന എലയ്‌ന സഹോദരിയോടൊപ്പം മൂന്ന് വയസില്‍ തന്നെ പള്ളിയിലെ കുട്ടികളുടെ ഗായകസംഘത്തിലെ അംഗമാവുകയും സ്‌കൂള്‍ ഗായകസംഘത്തില്‍ പിയാനോ അഭ്യസിക്കുകയും ചെയ്യുന്നു.

ഫോറന്‍സിക്‌സില്‍ പ്രത്യേക താത്പര്യത്തോടെ നിയമബിരുദം സമ്പാദിക്കണമെന്ന എലയ്‌നയുടെ ആഗ്രഹത്തിനും രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന മെന്‍സാ ഐക്യൂ ടെസ്റ്റില്‍ പരമാവധി സ്‌കോര്‍ നേടി മെന്‍സാ ഐക്യൂ സൊസൈറ്റിയില്‍ അംഗത്വം കരസ്ഥമാക്കിയ മിടുമിടുക്കി എലയ്‌നാ ജിനുവിനെ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions