ബിസിനസ്‌

മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

കോഴിക്കോട് : മെഴ്‌സിഡസ് ബെന്‍സ്ഏറെ സവിശേഷതകള്‍ ഉള്ള ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക് കാര്‍ ഡോ.ബോബി ചെമ്മണൂരിന് നല്‍കി ഉദ്ഘാടനം ചെയ്തു.

എഞ്ചിന്‍ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാല്‍ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയില്‍ ചെയിഞ്ചിന്റെയോ ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കന്‍ഡ് കൊണ്ട്100 കിലോമീറ്റര് വേഗതയില്‍ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതി സൗഹൃദ കാര്‍.

നമ്മുടെ അന്തരീക്ഷം മലിനമാക്കാത്ത ഇത്തരം ഒരു കാര്‍ ആദ്യമായി തനിക്ക് നല്‍കിയതില്‍ മെഴ്‌സിഡസ് ബെന്‍സിനോടും ബ്രിഡ്ജ് വേ മോട്ടോഴ്‌സിനോടും ഏറെ നന്ദിയുണ്ടെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഇങ്ങിനെയൊരു കാര്‍ സ്വന്തമാക്കണമെന്നു ആഗ്രഹം വന്നത് തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 812 കിലോമീറ്റര്‍ ഓട്ടത്തിനിടയില്‍ വണ്ടികളില്‍ നിന്ന് വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായപ്പോഴാണ് അന്ന് മുതല്‍ ഓക്‌സിജന്റെ പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുകയും പല കമ്പനികളുടെയും പൊല്യൂഷന്‍ ഫ്രീ കാറുകളെ കുറിച്ചൊക്കെ വായിക്കുകയും അങ്ങനെ ഇത്തരം ഒരു കാര്‍ സ്വന്തമാക്കണമെന്ന തീരുമാനിക്കുകയും ചെയ്തത് .

ഇങ്ങിനെ ഓക്‌സിജന്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷമാണ് തന്റെ വീട്ടില്‍ ഓക്‌സിമീറ്റര്‍ വച്ച് അളന്നതും പല സ്ഥലത്തും ഓക്‌സിജന്റെ അളവ് കുറവാണെന്നും മനസ്സിലായത്.ഇതാണ് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉന്മേഷ കുറവിനും ഒക്കെ കാരണമെന്നതിനാല്‍ തന്നെയാണ് ഒരു പ്രത്യേക ഓക്‌സിജന്‍ യൂണിറ്റ് വെച്ച് വീട്ടിലെ എല്ലാ മുറികളിലും ഓക്‌സിജന്‍ അല്‍പ്പം അധികം ലഭിക്കുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ കാരണമായത്.ഇതിന്റെ ഫലമായി ഉന്മേഷം കൂടുകയും ഉറക്കം നല്ല രീതിയില്‍ ലഭിക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് ഗോവ,ഊട്ടി ,മൂന്നാര്‍ എന്നിവിടങ്ങളിലായി പതിനായിരം ഏക്കറില്‍ തുടങ്ങാന്‍ പോകുന്ന പുതിയ റിസോര്‍ട്ട് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൊജെക്ടുകള്‍ക്ക് വേണ്ടി ഭൂമി വാങ്ങുന്നതിനു മുന്‍പ് തന്നെ മനുഷ്യന് ആവശ്യത്തിനുള്ള ഓക്‌സിജന്റെ അളവ് മുന്‍കൂട്ടി പരിശോധിച്ച് അതിനു അനുയോജ്യമായ വലിയ പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ നിര്‍മ്മാണം ആരംഭിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്യുന്നതെന്ന്‌ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം ഉള്ളത് കൊണ്ടും ഓക്‌സിജന്റെ പ്രാധാന്യം ഏറെ അറിയുന്നത് കൊണ്ടുമാണ് പുതിയ നഗര പദ്ധതിക്ക് ഓക്‌സിജന്‍ സിറ്റി എന്നും 28 റിസോര്‍ട്ടുകള്‍ ഉള്ള പദ്ധതിക്ക് ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ് എന്നും പേരിട്ടത്.

ഏറെ വൈകാതെ തന്നെ എല്ലാവരും എക്കോ ഫ്രണ്ട്‌ലി കാറുകളിലേക്ക് മാറുകയും അത് വഴി അന്തരീക്ഷം· മലിനീകരണം ഇല്ലാതെ കാലാവസ്ഥക്ക് മാറ്റം വരുകയും.ഇതിന്റെ ഭാഗമായി രോഗങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാവുകയും ചെയ്യുമെന്നു ഉത്തമ വിശ്വാസമുണ്ടെന്നും ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions