അസോസിയേഷന്‍

പുരസ്‌കാര നിറവില്‍ യുക്മ പ്രേക്ഷകരോട് ഹൃദയം തുറന്ന് മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട്

യുക്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം യുക്മയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. ഏറ്റവും നല്ല നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി അഭിനയ ജീവിതത്തില്‍ കൂടുതല്‍ ഉയരങളിലേക്കെത്തുന്ന മലയാളികളുടെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട്, യുക്മ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഇവന്റ് കോ ഓര്‍ഡിനേറ്ററും ലൈവ് ഷോ ഹോസ്റ്റുമായിരുന്ന ദീപ നായരുമായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യൂ ഏറെ ആസ്വാദ്യകരമായിരുന്നു. മിമിക്രിയിലൂടെ കലാ ജീവിതം ആരംഭിച്ച് ടെലിവിഷന്‍ ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ സുരാജ് നൂറ് കണക്കിന് ഹാസ്യ കഥാ പാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി. 2013 ലെ നല്ല നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായ

'പേരറിയാത്തവര്‍' (സംവിധാനം ഡോ. ബിജു ) എന്ന ചിത്രത്തിലെ പേരില്ലാത്ത നായക കഥാപാത്രം മുന്‍സിപ്പാലിറ്റി തൂപ്പുകാരന്റെ വേഷത്തിലൂടെ തന്റെ അഭിനയ മികവ് പുറത്തെടുത്ത സുരാജ്, ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദ് എന്നീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവ നടനായും മാറി. ഹാസ്യ വേഷങ്ങളോടൊപ്പം ശക്തമായ ക്യാരക്ടര്‍ റോളുകളും ചെയ്ത് മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സുരാജ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2019 ലെ നല്ല നടനുള്ള അവാര്‍ഡും കരസ്ഥമാക്കി മുന്നേറുകയാണ്.

മുന്‍ വൈസ് ചാന്‍സലറും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ്, മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. മധുസൂദനന്‍ നായര്‍, ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ മന്‍മീത് സിംഗ് നാരംഗ് ഐ.പി.എസ്സ്, മലയാളികളുടെ ഇഷ്ട താരം സുരാജ് വെഞ്ഞാറമൂട് എന്നീ വിശിഷ്ടാതിഥികളോടൊപ്പം ഗായകരും നര്‍ത്തകരും അഞ്ചംഗ കാവ്യകേളി ടീമും ഉള്‍പ്പടെ ഇരുപത് കലാപ്രതിഭകളും പങ്കെടുത്ത മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന യുക്മ കേരളപ്പിറവി ലൈവ് ഷോ അത്യന്തം ഹൃദയഹാരിയായിരുന്നു. മലയാള ഭാഷയ്ക്കും കേരളത്തിനും പ്രാമുഖ്യം നല്‍കി നമ്മുടെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാ പ്രകടനങ്ങള്‍ പ്രേക്ഷകരുടെ മനം നിറഞ്ഞ പ്രശംസകള്‍ ഏറ്റ് വാങ്ങി.

യുക്മ കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന സുരാജ് വെഞ്ഞാറമൂടുമായി ദീപ നായര്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖം വീഡിയോ രൂപത്തില്‍ തയ്യാറാക്കിയത് ഈ വാര്‍ത്തയോടൊപ്പം യുക്മ ന്യൂസ് പുറത്ത് വിടുകയാണ്. യുകെയിലെ പ്രമുഖ ഗ്രാഫിക്‌സ് ഡിസൈനറായ ബാസില്‍ഡണിലെ സിജോ ജോര്‍ജ്ജാണ് അതി മനോഹരമായ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 2019 ല്‍ മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് യുക്മ ദേശീയ കലാമേള ലോഗോ രൂപ കല്‍പ്പന ചെയ്ത് സമ്മാനാര്‍ഹനായ സിജോ, യുക്മ സാംസ്‌കാരിക വേദി ദേശീയ തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സീനിയര്‍ വിഭാഗം ഒന്നാം സമ്മാനാര്‍ഹനായിരുന്നു.

യുക്മ കേരളപ്പിറവി ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂടുമായി ദീപാ നായര്‍ നടത്തിയ അഭിമുഖം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/518269248217945/posts/3665571573487681/

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions