അസോസിയേഷന്‍

പ്രതികൂല കാലവസ്ഥയെ അതിജീവിച്ച് അശോക് കുമാര്‍ വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ് പൂര്‍ത്തിയാക്കി


ലണ്ടന്‍ മാരത്തോണിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ ഇവന്റ് കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ഇവന്റായി നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റര്‍ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി യുകെ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി മാതൃക ആയിരിക്കുകയാണ് അശോക് കുമാര്‍.

നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്‌ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തില്‍ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്‌സ്വുഡ് അവന്യു, ലണ്ടന്‍ റോഡ്, മെയ്‌ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 6 മിനിട്ടുകൊണ്ടാണ് അശോക് കുമാര്‍ ഓടി പൂര്‍ത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റര്‍ വെര്‍ച്വല്‍ റണ്ണിലൂടെ സമാഹരിച്ച £2025.00 പൗണ്ട് ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഹോസ്പിറ്റലിലെ മുഴുവന്‍ ജീവനക്കാരോടുമുള്ള ആദരസൂചകമായി ഹോസ്പിറ്റല്‍ ജീവനക്കാരുടെ ഫണ്ടിലേക്ക് നല്‍കി.

2014ലെ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ ആറ് വര്‍ഷം കൊണ്ട് ഒന്‍പത് മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്മാരത്തോണുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അര്‍ഹനായ അശോക് കുമാര്‍, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ക്രോയ്ഡനില്‍ മാരത്തോണ്‍ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം പതിവ് രീതിയില്‍ ഇവന്റ് നടത്തുവാന്‍ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു.

വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റില്‍ പങ്കെടുത്ത എല്ലാവരോടും, സംഭാവന നല്‍കിയ എല്ലാ സഹൃദയരോടുമുള്ള നന്ദി അശോക് കുമാര്‍ അറിയിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions