ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫന്‍ ന്യൂറോളജിയില്‍ ഡോക്ടറേറ്റ് നേടി ന്യൂകാസില്‍ മലയാളിസമൂഹത്തിനു ആകെ അഭിമാനമായിമാറി. എലിസബത്ത് കട്ടപ്പന അഞ്ചന്‍കുന്നത് കുടുംബാംഗമാണ് ,പിതാവ് സ്റ്റീഫന്‍ മാതാവ് ജെസ്സി എന്നിവര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു കെയിലെ ന്യൂ കാസിലിലേക്കു കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു പഠിക്കുന്നു .എലിസബത്ത് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജോലി നോക്കുന്നു, ഭര്‍ത്താവു ലിബിന്‍ ജോര്‍ജ് ,
എലിസത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔര്‍ ന്യൂകാസില്‍ അസോസിയേഷന്‍ ഓഫ് മലയാളിസ് ) പ്രസിഡന്റ് സജി സ്റ്റീഫന്‍ ഉപഹാരം നല്‍കി . എലിസബത്തും കുടുംബവും ONAM മലയാളി അസോസിയേഷനില്‍ തുടക്കം മുതല്‍ ഉള്ള അംഗമാണ് അസോസിയേഷന്റെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു .ഇത്തരത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ സമൂഹത്തിനു പ്രചോദനമാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു