ബിസിനസ്‌

ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണയെന്ന് ബോബി ചെമ്മണ്ണൂര്‍

പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത വ്യക്തിയാണ് മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ച ഓര്‍മ്മകളും ചെമ്മണ്ണൂരിനുണ്ട്. വെറും ഫുട്‌ബോളറായല്ല തോന്നിയതെന്നും ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാന്‍ അറിയാത്ത മനുഷ്യനാണ്. മറഡോണയോടുള്ള സ്‌നേഹവും ആരാധനയും കൂടിയെന്നും ബോബി വ്യക്തമാക്കുന്നു.

ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്നതിലപ്പുറം മറഡോണയുമായി അടുക്കാന്‍ സാധിച്ചതായും ബോബി പറഞ്ഞു. കോടികള്‍ സമ്പാദിച്ച ഫുട്‌ബോളര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് മറഡോണ. അക്കൗണ്ടില്‍ പണം കാണില്ലെന്നും ബോബി പറഞ്ഞു. പൈസയ്ക്കായി പിടിവാശിയില്ലാത്ത മനുഷ്യന്‍. വിയോഗത്തില്‍ അതിയായ വിഷമമുണ്ടെന്നും എംബസി വഴി സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്ത് അങ്ങോട്ട് പോകാന്‍ ശ്രമിക്കുകയാണെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions